Asianet News MalayalamAsianet News Malayalam

വൈകിക്കേണ്ട, ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാം; അറിയേണ്ടതെല്ലാം

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി അവസാനിക്കാൻ രണ്ടാഴ്ച മാത്രമാണ് ശേഷിക്കുന്നത്. എങ്ങനെ ഫയൽ ചെയ്യാം എന്നറിയാം 

Income Tax Return filing season is about to end HOW TO FILE ITR
Author
Trivandrum, First Published Jul 18, 2022, 12:35 PM IST

ദായനികുതി റിട്ടേൺ (Income Tax Return) ഫയൽ ചെയ്യാനുള്ള അവസാന തീയതി അടുക്കാറായി. ഈ മാസം 31 നാണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി. തിയതി നീട്ടുമെന്ന് അഭ്യൂഹമുണ്ടെങ്കിലും വൈകിപ്പിക്കാതെ കൃത്യ സമയത്ത് നികുതി ലഭിക്കാനുള്ള വഴികൾ നോക്കുന്നതാണ് ഉചിതം.  2022 മാർച്ച് 31-നോ അതിനുമുമ്പോ നിക്ഷേപിച്ച നികുതി റിട്ടേണിനുള്ള അപേക്ഷയാണ് നൽകേണ്ടത്. 

ആരെല്ലാമാണ് ആദായനികുതി റിട്ടേൺ ചെയ്യേണ്ടത്? 

രണ്ടര ലക്ഷം രൂപയിൽ കൂടുതൽ മൊത്ത വരുമാനമുള്ള അറുപത് വയസ്സിൽ താഴെയുള്ള വ്യക്തികൾ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണം. അറുപത് വയസിനും എൺപത് വയസിനും ഇടയിൽ പ്രായമുള്ള മൂന്ന് ലക്ഷത്തിനു മുകളിൽ മൊത്ത വരുമാനമുള്ള വ്യക്തികൾ, അഞ്ച് ലക്ഷം രൂപയിൽ കൂടുതൽ മൊത്ത വരുമാനമുള്ള 80 വയസ്സിന് മുകളിലുള്ളവർ എന്നിവർ തീർച്ചയായും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണം 

Read Also : ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുണ്ടോ? ഈ കാര്യങ്ങൾ തീർച്ചയായും പരിശോധിക്കൂ

 ആദായനികുതി റിട്ടേൺ എങ്ങനെ ഫയൽ ചെയ്യാം 

ആദായനികുതി വകുപ്പിന്റെ പോർട്ടൽ വഴി ഓൺലൈനായി ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാം.  https://www.incometax.gov.in/iec/foportal എന്ന ലിങ്കിൽ കയറി ഫോം  ഡൗൺലോഡ് ചെയ്യാം. ഒരു വ്യക്തിയുടെ വരുമാനം, ശമ്പളം,  ബിസിനസിലെ ലാഭം തുടങ്ങി ഈ വര്ഷം നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളും  രേഖപ്പെടുത്തണം. 

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ആവശ്യമായ രേഖകൾ 

  • ആധാർ‌ നമ്പർ‌ അല്ലെങ്കിൽ‌ എൻ‌റോൾ‌മെന്റ് ഐഡി
  • പാൻ‌ കാർഡ് / പാൻ നമ്പർ 
  • തൊഴിലുടമയിൽ നിന്നുള്ള ഫോം-16
  • വീട് വാടക രസീതുകൾ
  • ഭവന വായ്പ സംബന്ധിച്ച വിവരങ്ങൾ
  • ബാങ്ക് പാസ്ബുക്ക്, സ്ഥിര നിക്ഷേപം
  • പോസ്റ്റ് ഓഫീസ് സേവിംഗ്സ് പാസ്ബുക്ക്
  • ലോട്ടറി വരുമാനം
  • ക്ലബ്ബ് വരുമാനത്തിന്റെ വിശദാംശങ്ങൾ 

Read Also : നികുതി പണം തിരികെ ലഭിക്കാനുണ്ടോ? അറിയാം ആദായ നികുതി റീഫണ്ടിനെക്കുറിച്ച്

Follow Us:
Download App:
  • android
  • ios