Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഉൽപ്പാദനത്തിൽ ഇടിവ്: രാജ്യത്തെ എണ്ണ ഉപഭോ​ഗം ഉയരുന്നു, ജൂലൈ മാസത്തെ കണക്കുകൾ

ഏപ്രിൽ-ജൂലൈ മാസങ്ങളിൽ ഒഎൻജിസിയുടെ എണ്ണ ഉൽപാദനം 4.8 ശതമാനം ഇടിഞ്ഞ് 6.4 ദശലക്ഷം ടണ്ണായി.
 

India crude oil production decline
Author
New Delhi, First Published Aug 24, 2021, 7:37 PM IST

ദില്ലി: ഇന്ത്യയുടെ അസംസ്കൃത എണ്ണ ഉൽപ്പാദനം കുറയുന്ന പ്രവണത തുടരുകയാണ്, ജൂലൈയിൽ മൂന്ന് ശതമാനത്തിലധികം ഉൽപ്പാദനം ഇടിഞ്ഞു. സർക്കാർ ഉടമസ്ഥതയിലുള്ള ഒഎൻജിസി ലക്ഷ്യമിട്ടതിനെക്കാൾ കുറവാണ് ഉൽപ്പാദിപ്പിച്ചത്.

രാജ്യത്തെ അസംസ്കൃത എണ്ണ ഉൽപാദനം ജൂലൈയിൽ 3.2 ശതമാനം ഇടിഞ്ഞ് 2.5 ദശലക്ഷം ടണ്ണായി. ഏപ്രിൽ-ജൂലൈ മാസങ്ങളിൽ 3.37 ശതമാനം ഇടിഞ്ഞ് 9.9 ദശലക്ഷം ടണ്ണായി. പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരമുളള വിവരങ്ങളാണിത്. 

രാജ്യത്തെ ഏറ്റവും വലിയ എണ്ണ-പ്രകൃതിവാതക ഉൽപ്പാദകരായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി) ജൂലൈയിൽ 1.6 ദശലക്ഷം ടൺ ക്രൂഡ് ഓയിൽ ഉൽപ്പാദിപ്പിച്ചു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.2 ശതമാനം കുറവും ലക്ഷ്യമിട്ട 1.7 ദശലക്ഷം ടണ്ണിനേക്കാൾ 3.8 ശതമാനം കുറവുമാണ്.

ഏപ്രിൽ-ജൂലൈ മാസങ്ങളിൽ ഒഎൻജിസിയുടെ എണ്ണ ഉൽപാദനം 4.8 ശതമാനം ഇടിഞ്ഞ് 6.4 ദശലക്ഷം ടണ്ണായി.

പ്രകൃതിവാതക ഉൽപാദനത്തിൽ വർധന റിപ്പോർട്ട് ചെയ്തു. റിലയൻസ്-ബിപിയുടെ കെജി-ഡി 6 മേഖലകളുടെ സഹായത്തോടെ ഗ്യാസ് ഉൽപാദനം മുൻ വർഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 18.36 ശതമാനം ഉയർന്ന് 2.9 ബില്യൺ ക്യുബിക് മീറ്ററായും (ബിസിഎം) ഏപ്രിൽ-ജൂലൈ മാസങ്ങളിൽ 20 ശതമാനം ഉയർന്ന് 11 ബിസിഎമ്മായി.

എന്നാൽ, ഒഎൻജിസിയുടെ വാതക ഉൽപാദനം 10 ശതമാനത്തിലധികം ഇടിഞ്ഞു. ഇന്ധന ആവശ്യകത വർദ്ധിച്ചതോടെ എണ്ണ ശുദ്ധീകരണശാലകൾ ജൂലൈയിൽ കൂടുതൽ അസംസ്കൃത എണ്ണ സംസ്കരിച്ചു. 19.4 ദശലക്ഷം ടണ്ണിലേക്ക് ഉൽപ്പാദനം ഉയർന്നു. ജൂലൈയിലെ ക്രൂഡ് പ്രോസസ്സിംഗ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9.6 ശതമാനം കൂടുതലാണ്.

കൊവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ സാമ്പത്തിക പ്രവർത്തനങ്ങൾ വർദ്ധിക്കുകയും ഇന്ധന ആവശ്യകത ഉയരുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഉൽപ്പാദനം കുറയുന്നതോടെ ക്രൂഡ് ഓയിലിനായി കൂടുതൽ അന്താരാഷ്ട്ര വിപണിയെ രാജ്യത്തിന് ആശ്രയിക്കേണ്ടി വരും. ഇന്ത്യയിലെ ഉപഭോ​ഗത്തിന് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 83.7 ശതമാനവും ഇറക്കുമതിയിലൂടെയാണ് വിപണിയിലേക്ക് എത്തുന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

 

 

Follow Us:
Download App:
  • android
  • ios