സിംഗപ്പൂര്‍: ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും ഈ വര്‍ഷം ഇന്ത്യ മിസൈല്‍ കയറ്റുമതി ചെയ്യും. ഇന്ത്യയുടെ മിസൈല്‍ വാങ്ങാന്‍ ഈ രാജ്യങ്ങള്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. 

മിസൈല്‍ കയറ്റുമതിയുമായി ബന്ധപ്പെട്ടുളള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ബ്രഹ്മോസ് എയറോസ്പേസ് ചീഫ് ജനറല്‍ മാനേജര്‍ കമ്മഡോര്‍ എസ് കെ അയ്യരാണ് ഇക്കാര്യങ്ങള്‍ വിശദമാക്കിയത്. ഇംഡെക്സ് ഏഷ്യ 2019 പ്രദര്‍ശനത്തില്‍ ഇന്ത്യന്‍ നിര്‍മിത മിസൈലുകള്‍ പ്രദര്‍ശനത്തിന് എത്തിച്ചിട്ടുണ്ട്.

ഇന്ത്യ- റഷ്യ സംയുക്ത സംരംഭമാണ് ബ്രഹ്മോസ്. ബ്രഹ്മോസിനൊപ്പം എല്‍ ആന്‍ഡ് ടി ഡിഫന്‍സും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. 30 രാജ്യങ്ങളില്‍ നിന്നും 23 യുദ്ധക്കപ്പലുകള്‍ പ്രദര്‍ശനത്തിന്‍റെ ഭാഗമാണ്.