23 രാജ്യങ്ങള്‍ക്ക് മേല്‍ യുഎസ് അടുത്തിടെ ഏര്‍പ്പെടുത്തിയ തീരുവ വര്‍ദ്ധനവ് ആഗോള വ്യാപാരത്തിന്റെ ഗതി മാറ്റിയെന്ന് റിപ്പോര്‍ട്ട് എടുത്തുപറയുന്നു. 

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാര്‍ ചർച്ചകൾ അന്തിമഘട്ടത്തിലാണെങ്കിലും, ഇതിനിടയിൽ അമേരിക്ക 10% അധിക തീരുവ ചുമത്തിയാല്‍ പോലും ഇന്ത്യക്ക് കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ ധാരാളം സാധ്യതകളുണ്ടെന്ന് എസ്ബിഐ റിസര്‍ച്ചിന്റെ പുതിയ റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബ്രിക്‌സ് രാജ്യങ്ങള്‍ക്കെതിരെ 10% തീരുവ ചുമത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. അമേരിക്കയുമായുള്ള വ്യാപാരക്കരാര്‍ പ്രതീക്ഷിച്ചത്ര വിജയകരമായില്ലെങ്കിലും, അല്ലെങ്കില്‍ 10% അധിക തീരുവ ചുമത്തിയാലും ഇന്ത്യക്ക് കയറ്റുമതി വൈവിധ്യവല്‍ക്കരിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

23 രാജ്യങ്ങള്‍ക്ക് മേല്‍ യുഎസ് അടുത്തിടെ ഏര്‍പ്പെടുത്തിയ തീരുവ വര്‍ദ്ധനവ് ആഗോള വ്യാപാരത്തിന്റെ ഗതി മാറ്റിയെന്ന് റിപ്പോര്‍ട്ട് എടുത്തുപറയുന്നു. പുതിയ തീരുവ സമ്പ്രദായം ഇന്ത്യയെ താരതമ്യേന കുറഞ്ഞ അളവില്‍ മാത്രമേ ബാധിച്ചിട്ടുള്ളൂ. അതിനാല്‍, രാസവസ്തുക്കള്‍, വസ്ത്രങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, സംസ്‌കരിച്ച ഭക്ഷണസാധനങ്ങള്‍ തുടങ്ങിയ പ്രധാന മേഖലകളില്‍ അമേരിക്കയിലും ഏഷ്യന്‍ വിപണികളിലും വിപണി പിടിച്ചെടുക്കാന്‍ ഇന്ത്യക്ക് ഇപ്പോള്‍ നല്ല അവസരമുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാസവസ്തുക്കള്‍: ഇന്ത്യയുടെ സാധ്യതകള്‍

രാസവസ്തുക്കള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ മേഖലകളില്‍ ഇന്ത്യക്ക് ശക്തമായ സാധ്യതകളുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ചൈനയും സിംഗപ്പൂരും ആണ് ഈ രണ്ട് മേഖലകളില്‍ യുഎസിലേക്കുള്ള ഇറക്കുമതിയില്‍ മുന്നിട്ടുനില്‍ക്കുന്നത്. ചൈനക്ക് ഇപ്പോള്‍ ഉയര്‍ന്ന തീരുവ നേരിടേണ്ടി വരുന്നതിനാല്‍, വിപണി വിഹിതം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യക്ക് അവസരമുണ്ട്.

വസ്ത്രങ്ങള്‍: വിപണി വിഹിതം വര്‍ദ്ധിപ്പിക്കാന്‍ അവസരം

യുഎസിലേക്കുള്ള വസ്ത്ര ഇറക്കുമതിയില്‍ ഇന്ത്യയുടെ വിഹിതം നിലവില്‍ ഏകദേശം 6% ആണ്. ബംഗ്ലാദേശ്, കംബോഡിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് യുഎസ് പുതിയ തീരുവകള്‍ ഏര്‍പ്പെടുത്തിയതിനാല്‍, ഇന്ത്യക്ക് ഈ മേഖലയില്‍ വിഹിതം വര്‍ദ്ധിപ്പിക്കാന്‍ അവസരമുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഏഷ്യയില്‍ പുതിയ അവസരങ്ങള്‍

ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ തീരുവ വര്‍ദ്ധനവില്‍ നിന്ന് ഇന്ത്യക്ക് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ രാജ്യങ്ങളിലേക്ക് കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിലൂടെയാണ്