ദില്ലി: ഇന്ത്യ- അമേരിക്ക വ്യാപാരകരാർ താമസമില്ലാതെ യാഥാർത്ഥ്യമാകുമെന്ന് യുഎസ് വാണിജ്യസെക്രട്ടറി വിൽബർ റോസ്. ദില്ലിയിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറം ഉച്ചകോടിയിലാണ് വിൽബർ റോസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിന് കരാർ ഗുണകരമാകുമെന്നും വിൽബർ റോസ് വ്യക്തമാക്കി. 

33 മത് ഇന്ത്യൻ സാമ്പത്തിക ഉച്ചകോടി ഇന്ന് അവസാനിക്കും. 40 രാജ്യങ്ങളിൽ നിന്നുള്ള 800 ലേറെ നേതാക്കളും ബിസിനസ് രംഗത്തെ പ്രമുഖരുമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.