Asianet News MalayalamAsianet News Malayalam

നോട്ടുനിരോധനത്തിന് ശേഷം ഇന്ത്യൻ എയർഫോഴ്സ് പറന്നത് 625 ടൺ പുതിയ നോട്ടുകളുമായി: മുന്‍ വ്യോമസേന മേധാവി

നോട്ടു നിരോധനത്തിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇന്ത്യൻ വ്യോമസേന 625 ടൺ പുതിയ നോട്ടുകളുമായി പറന്നെന്ന് മുന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവ.

Indian air force flied with 625 Tonnes of new currencies after demonetization
Author
Mumbai, First Published Jan 5, 2020, 3:11 PM IST

മുംബൈ: നോട്ട് നിരോധനത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇന്ത്യൻ വ്യോമസേന 625 ടൺ പുതിയ നോട്ടുകളുമായി പറന്നെന്ന് മുൻ മേധാവി ബിഎസ് ധനോവ. 2016 ൽ 500 രൂപയുടെയും 1000 രൂപയുടെയും പഴയ നോട്ടുകൾ നിരോധിച്ച കേന്ദ്രസർക്കാർ തീരുമാനത്തിന് പിന്നാലെയായിരുന്നു ഇത്.

ഐഐടി ബോംബെ സംഘടിപ്പിച്ച ടെക്ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ എത്ര കോടിയാണ് ഇങ്ങനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. 625 ടൺ നോട്ടുകൾ കൈമാറിയത് 33 മിഷനുകളിലൂടെയായിരുന്നുവെന്നും അദ്ദേഹം പരിപാടിയിൽ വിശദീകരിച്ചു. റാഫേൽ ഇടപാടിന് എതിരായ വിമർശനങ്ങൾ പ്രതിരോധ മേഖലയ്ക്ക് വേണ്ടിയുള്ള ഉപകരണങ്ങളും ആയുധങ്ങളും മറ്റ് സാമഗ്രികളും വാങ്ങുന്നത് വൈകിപ്പിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read More: ആസ്തികളുടെ നാണ്യവത്കരണം: ബിഎസ്എൻഎല്ലിന്റെ സ്വത്തുക്കളുടെ പട്ടിക കേന്ദ്രത്തിന് നൽകി

രാജീവ് ഗാന്ധിയുടെ കാലത്തെ ബോഫോർസ് ഡീലും ഇതുപോലെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നുവെന്നും എന്നാൽ ബോഫോർസ് തോക്കുകളുടെ പ്രവർത്തനം മികച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഭിനന്ദൻ വർധമാൻ മിഗ് 21 വിമാനത്തിന് പകരം പറത്തിയത് റാഫേൽ ജെറ്റുകളായിരുന്നുവെങ്കിൽ അതിന്റെ ഫലം മറ്റൊന്നാകുമായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
 

Follow Us:
Download App:
  • android
  • ios