ദുബായിൽ പാം ജുമൈറയിൽ വില്ല വാങ്ങി മുകേഷ് അംബാനി. രണ്ട് മാസം മുൻപാണ് പാം ജുമൈറയിൽ ആദ്യ ഭവനം സ്വന്തമാക്കിയത്.  

മുംബൈ: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ധനികനായ മുകേഷ് അംബാനി വീണ്ടും ദുബായിലെ പാം ജുമെയ്റയിൽ വീണ്ടും വീട് സ്വന്തമാക്കി. കഴിഞ്ഞ ഓഗസ്റ്റിലാണ് മുകേഷ് അംബാനി ഇളയ മകൻ അനന്ത് അംബാനിക്ക് വേണ്ടി പാം ജുമെയ്റയിലെ ലക്ഷ്വറി വില്ല വാങ്ങിയത്. എന്നാൽ ഇപ്പോൾ തന്റെ ആ റെക്കോർഡും മറികടന്ന് അടുത്ത വില്ല സ്വന്തമാക്കിയിരിക്കുകയാണ് മുകേഷ് അംബാനി. 

ALSO READ: കാർ വില്പനയെക്കാൾ പെർഫ്യൂം വില്പനയിൽ മാസ്സായി മസ്ക്

കുവൈറ്റ് വ്യവസായി മുഹമ്മദ് അൽഷായിൽ നിന്നും ഏകദേശം 163 മില്യൺ ഡോളറിന് പാം ജുമൈറയിലെ മാൻഷൻ മുകേഷ് അംബാനി വാങ്ങി. ഇതിനെകുറിച്ച് ഇതുവരെ റീഇളയൻസ് ഗ്രൂപ്പിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല.

Scroll to load tweet…

ഈന്തപ്പനയുടെ ആകൃതിയിലുള്ള കൃത്രിമ ദ്വീപസമൂഹമാണ് ദുബായിലെ പാം ജുമെയ്‌റ. 80 മില്ല്യണ്‍ ഡോളര്‍ അതായത് ഏകദേശം 639 കോടി രൂപയ്ക്കാണ് അംബാനി മുൻപ് ആനന്ദ് അംബാനിക്കായി വില്ല സ്വന്തമാക്കിയത്. ഇപ്പോൾ 163 മില്യൺ ഡോളർ അതായത് ഏകദേശം ഇരട്ടി തുകയ്ക്കാണ് മുകേഷ് അംബാനി ഇത്തവണ വീട് വാങ്ങിയത്. 

ആദ്യം വാങ്ങിയ വീട്ടിൽ നിന്നും ചെറിയ ദൂരം മാത്രമേ ഇപ്പോൾ വാങ്ങിയ ലക്ഷ്വറി വിലയിലേക്കുള്ളു. 
 ഇളയ മകനായി വാങ്ങിയ വില്ലയിൽ പത്ത് കിടപ്പുമുറികളും സ്വകാര്യ സ്പാ, ഇൻഡോർ, ഔട്ട്ഡോർ പൂളുകൾ തുടങ്ങിയ ആഡംബര സൗകര്യങ്ങളുമാണുള്ളത്. എന്നാൽ അതിന്റെ ഇരട്ടി മൂല്യമുള്ള പുതിയ വീട് ആഡംബരത്തിന്റെ അർത്ഥം തന്നെ മാറ്റിമറിക്കാൻ പോന്നവയായിരിക്കും. നീലക്കടലിനോട് ചേർന്ന് തന്നെയാണ് പുതിയ ഭവനം. 

ALSO READ: മുതിർന്ന പൗരന്മാർക്ക് പണം വാരം; നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശയുമായി എസ്ബിഐ

 ഇന്ത്യൻ കോടീശ്വരൻമാരിൽ രണ്ടാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്ഥി 8,800 കോടി ഡോളറാണ്. ലോക സമ്പന്ന പട്ടികയിൽ എട്ടാം സ്ഥാനത്താണ് നിലവിൽ മുകേഷ് അംബാനിയുള്ളത് .