ഇറക്കുമതി ചെലവ് 63 ശതമാനം ഉയർന്നു. 4,640 കോടി ഡോളറായാണ് വർധിച്ചത്. രാജ്യത്തിന്റെ വ്യാപാരക്കമ്മി 1097 കോടി ഡോളറാണ്.
ദില്ലി: ഇന്ത്യയിൽ നിന്നുള്ള വാണിജ്യാധിഷ്‌ഠിത ഉൽപ്പന്ന കയറ്റുമതി ജൂലൈയിൽ 49.85 ശതമാനം വർധിച്ച് 3,543 കോടി ഡോളറിലെത്തി. 2020 ജൂലൈ മാസത്തിലെ കയറ്റുമതി വരുമാനം 2,364 കോടി ഡോളറായിരുന്നു. മുൻ വർഷത്തെക്കാൾ 50 ശതമാനമാണ് വർധന.
ഇറക്കുമതി ചെലവ് 63 ശതമാനം ഉയർന്നു. 4,640 കോടി ഡോളറായാണ് വർധിച്ചത്. രാജ്യത്തിന്റെ വ്യാപാരക്കമ്മി 1097 കോടി ഡോളറാണ്.
എണ്ണ ഇറക്കുമതിയിലും വലിയ വർധന പ്രകടിപ്പിച്ചു. രാജ്യത്തേക്കുളള എണ്ണ ഇറക്കുമതി 97.45 ശതമാനം വർധിച്ച് 1,289 കോടി ഡോളറിന്റേതായി. 2021 ഏപ്രിൽ മുതൽ ജൂലൈ വരെയുളള കാലയളവിലെ കയറ്റുമതി വരുമാനം മുൻ വർഷത്തെ സമാനകാലയളവിനെക്കാൾ 74.50 ശതമാനം ഉയർന്ന് 13,082 കോടി ഡോളറായി. ഇറക്കുമതി 94 ശതമാനം ഉയർന്ന് 17,250 കോടി ഡോളറായി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
