ദില്ലി: രാജ്യത്ത് നിന്നുളള വജ്ര- സ്വര്‍ണാഭരണ കയറ്റുമതിയില്‍ വന്‍ ഇടിവ്. ജെം ആന്‍ഡ് ജൂവലറി എക്സപോര്‍ട്ട് പ്രമേഷന്‍ കൗണ്‍സിലിന്‍റെ കണക്കുകള്‍ പ്രകാരം ജൂണില്‍ ആഭരണ കയറ്റുമതിയില്‍ 16.26 ശതമാനത്തിന്‍റെ ഇടിവുണ്ടായി. 2019 ജൂണില്‍ 282 കോടി ഡോളറിന്‍റെ (19,360 കോടി രൂപ) കയറ്റുമതിയാണുണ്ടായത്. 2018 ജൂണില്‍ ഇത് 337 കോടി ഡോളറിന്‍റേതായിരുന്നു (23,000 കോടി രൂപ). 

പ്രധാനമായും അമേരിക്ക- ചൈന വ്യാപാര യുദ്ധമാണ് വജ്ര- സ്വര്‍ണാഭരണ വിപണിയെ പ്രതികൂലമായി ബാധിച്ചത്. വ്യാപാര യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നുളള ആവശ്യകത കുറഞ്ഞതാണ് പ്രതിസന്ധി വര്‍ധിപ്പിച്ചത്. ഇന്ത്യയില്‍ നിന്നുളള ആഭരണ കയറ്റുമതിയില്‍ രണ്ടാം സ്ഥാനമുളള രാജ്യമാണ് ചൈന. 

ഇതോടൊപ്പം ഉയര്‍ന്ന് കസ്റ്റംസ് തീരുവയും ജിഎസ്ടിയും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. വ്യാപാര യുദ്ധത്തെ തുടര്‍ന്ന് അമേരിക്കയില്‍ നിന്നും ആവശ്യകതയില്‍ കുറവുണ്ടായിട്ടുണ്ട്.