Asianet News MalayalamAsianet News Malayalam

ഈ ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണം കണ്ട് ഞെട്ടി ഇന്ത്യൻ റെയിൽവേ; പാസഞ്ചർ ട്രെൻഡുകളിൽ മാറ്റം!

കോവിഡിന് മുമ്പുള്ള ദിവസങ്ങളെ അപേക്ഷിച്ച് പ്രതിദിന ട്രെയിനുകളുടെ എണ്ണത്തിൽ വർധനവുണ്ടായതും യാത്രക്കാരുടെ എണ്ണം കൂടാൻ കാരണമായി.

Indian Railways passenger trends changes April-October list
Author
First Published Nov 16, 2023, 5:13 PM IST

2023 ഏപ്രിലിനും ഒക്‌ടോബറിനുമിടയിൽ രാജ്യത്തെ ട്രെയിനുകളിൽ യാത്ര ചെയ്തത് 390.2 കോടി പേർ. ഇതിൽ 95.3 ശതമാനവും ജനറൽ, സ്ലീപ്പർ ക്ലാസുകൾ തിരഞ്ഞെടുത്തപ്പോൾ 4.7 ശതമാനം പേർ എസി കോച്ചുകൾ തിരഞ്ഞെടുത്തു. 2022 ലെ അതേ കാലയളവിൽ 349.1 കോടി പേരാണ് യാത്ര ചെയ്തത്.11.7 ശതമാനമാണ് ഈ വർഷത്തെ യാത്രക്കാരുടെ എണ്ണത്തിലെ വർധന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ജനറൽ, സ്ലീപ്പർ  ക്ലാസുകൾ തിരഞ്ഞെടുക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി അധികൃതർ അറിയിച്ചു.
 
കോവിഡിന് മുമ്പുള്ള ദിവസങ്ങളെ അപേക്ഷിച്ച് പ്രതിദിന ട്രെയിനുകളുടെ എണ്ണത്തിൽ വർധനവുണ്ടായതും യാത്രക്കാരുടെ എണ്ണം കൂടാൻ കാരണമായി. നിലവിൽ പ്രതിദിനം 10,748 ട്രെയിനുകളാണ് പ്രവർത്തിക്കുന്നത്.  കോവിഡിന് മുമ്പുള്ള കാലഘട്ടത്തിൽ പ്രതിദിനം ഓടിയിരുന്നത് 10,186 ട്രെയിനുകൾ ആയിരുന്നു.

also read: വെനസ്വേല എണ്ണ ഇന്ത്യയിലേക്കെത്തുമോ? ഏതൊക്കെ എണ്ണ കമ്പനികൾ പെട്രോൾ വില കുറയ്ക്കും

മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ എണ്ണത്തിൽ ആണ് ഏറ്റവും കൂടുതൽ വർധനയുണ്ടായത്. ഇത് കോവിഡിന് മുമ്പുള്ള കാലയളവിൽ 1,768 ആയിരുന്നു. മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ  ആകെ എണ്ണം 2,122 ആയാണ് റെയിൽവേ വർധിപ്പിച്ചത്.  ഗ്രാമീണ പ്രദേശങ്ങളെയും നഗരങ്ങളെയും ബന്ധിപ്പിക്കുന്ന സബർബൻ ട്രെയിനുകളും കോവിഡിന് ശേഷമുള്ള കാലയളവിൽ 5774 എണ്ണം ആയി ഉയർന്നു. നേരത്തെ ഇത് 5626 എണ്ണം ആയിരുന്നു

നഗരങ്ങൾക്കുള്ളിലെ ദൈനം ദിന യാത്രാ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്, പ്രതിദിന യാത്രക്കാർക്കായി 2,852 ട്രെയിനുകൾ കൂടുതലായി അനുവദിച്ചെന്ന്  റെയിൽവേ വ്യക്തമാക്കി. കോവിഡിന് മുമ്പ് ഇത് 2792 ട്രെയിനുകളായിരുന്നു.  പ്രതിദിന യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വൻ വർധന കണക്കാക്കി എല്ലാ വിഭാഗങ്ങളിലും കൂടുതൽ ട്രെയിനുകൾ അവതരിപ്പിക്കാൻ  പദ്ധതിയുണ്ടെന്ന് റെയിൽവേ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios