Asianet News MalayalamAsianet News Malayalam

രൂപ വീണ്ടും താഴേക്ക്; കരുത്ത് കാട്ടി ഡോളർ

വീണ്ടും വീണ്ടും ഇടിഞ്ഞ് ഇന്ത്യൻ രൂപ. ഡോളർ ശക്തിപ്പെടുന്നു. ഏഷ്യൻ കറൻസികളെല്ലാം തകർച്ചയിലാണ്. റിസർവ് ബാങ്കിന്റെ ഇടപെടലുകൾ ഫലം കാണുമോ എന്നറിയാം 

Indian rupee slid to a record low 20 10 2022
Author
First Published Oct 20, 2022, 12:07 PM IST

മുംബൈ: ഇന്ത്യൻ രൂപ തുടർച്ചയായ രണ്ടാം ദിവസവും റെക്കോർഡ് താഴ്ചയിലേക്ക് ഇടിഞ്ഞു, ഡോളർ സൂചിക ശക്തിപ്പെട്ടതിൽ ഏഷ്യൻ കറൻസികൾ തളരുന്നു. വ്യാപാരം ആരംഭിക്കുമ്പോൾ യു എസ് ഡോളറിനെതിരെ  ഇന്ത്യൻ രൂപ വീണ്ടും ഇടിഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലാണ് നിലവിൽ ഇന്ത്യൻ രൂപ. ഇന്നലെ 83 01  എന്ന നിലയിലുണ്ടായിരുന്ന രൂപ ഇന്ന് വ്യാപാരം ആരംഭിക്കുമ്പോൾ 06 പൈസ ഇടിഞ്ഞ്   83.06 എന്ന റെക്കോർഡ് താഴ്ചയിലെത്തി.

ആഭ്യന്തര വിപണികളും തകർച്ചയിലാണ്. ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ, രൂപ ഡോളറിനെതിരെ 83.05 എന്ന നിലയിൽ ആരംഭിച്ചേക്കിലും വീണ്ടും  83.06 നിലയിലേക്ക് ഇടിയുകയായിരുന്നു. 

ALSO READ: കാർ വില്പനയെക്കാൾ പെർഫ്യൂം വില്പനയിൽ മാസ്സായി മസ്ക്

ഡോളർ ശക്തിയാർജിക്കുന്നതാണ്‌ രൂപയുടെ മൂല്യം കുറയുകയാണ് എന്ന കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു. അതേസമയം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) ഏറ്റവും പുതിയ മീറ്റിംഗിന്റെ മിനിറ്റ്സ് പോളിസി നിരക്ക് വർദ്ധനയെക്കുറിച്ചുള്ള സൂചനകൾ നൽകി. 

പണപ്പെരുപ്പം നിയന്ത്രിക്കാൻ യു എസ് ഫെഡറൽ റിസർവ് വീണ്ടും നിരക്കുകൾ ഉയർത്തിയേക്കും. ഇത് രൂപയെ വീണ്ടും തളർത്തും രൂപയുടെ മൂല്യത്തകർച്ച തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുകൾക്ക് കഴിഞ്ഞിട്ടില്ല. രൂപയെ സംരക്ഷിക്കാൻ ആർബിഐയുടെ കൈവശം വിദേശനാണ്യ ശേഖരം കുറവാണ്. ഇന്ത്യയുടെ ഫോറെക്സ് കരുതൽ ശേഖരം 532.66 ബില്യൺ ഡോളറായി കുറഞ്ഞതായി  ആർബിഐ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. 

ALSO READ: മുതിർന്ന പൗരന്മാർക്ക് പണം വാരം; നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശയുമായി എസ്ബിഐ

ബ്രിട്ടനിലെ പണപ്പെരുപ്പം 40 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ഭക്ഷ്യ വില ഉയർന്നതാണ് നിരക്ക് ഉയരാൻ കാരണമായത്. ഇതോടെ പലിശ നിരക്ക് വീണ്ടും വർദ്ധിപ്പിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിർബന്ധിതരാകും.   
 

Follow Us:
Download App:
  • android
  • ios