ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഫിൻസർവ്, എച്ച് സി എൽ ടെക്നോളജി, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ കമ്പനികളുടെ ഓഹരി മൂല്യം ഉയർന്നു
മുംബൈ: ബജറ്റ് ദിനത്തിലെ കുതിപ്പ് തുടർന്ന് ഇന്ത്യൻ ഓഹരി വിപണികൾ (Indian Stock Market). ഇന്നും നേട്ടത്തിലാണ് സെൻസെക്സും നിഫ്റ്റിയും (Nifty Sensex) ക്ലോസ് ചെയ്തത്. നിഫ്റ്റി 17700 മുകളിലാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തിൽ ക്ലോസ് ചെയ്യുന്നത്.
വ്യാപാരം അവസാനിക്കുമ്പോൾ 1.18 ശതമാനം നേട്ടത്തിൽ ആയിരുന്നു സെൻസെക്സ്. 695.76 പോയിന്റ് ഉയർന്ന ബിഎസ്ഇ സെൻസെക്സ് 59558.3 ലാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. 203.2 പോയിന്റ് ഉയർന്ന നിഫ്റ്റി ഇന്ന് 1.16 ശതമാനം നേട്ടമുണ്ടാക്കി. 2243 ഓഹരികൾ ഇന്ന് മുന്നേറി. 1038 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 90 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല.
ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഫിൻസർവ്, എച്ച് സി എൽ ടെക്നോളജി, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ കമ്പനികളുടെ ഓഹരി മൂല്യം ഉയർന്നു. ടെക്ക് മഹീന്ദ്ര, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, അൾട്രാടെക് സിമന്റ്, നെസ്‌ലെ ഇന്ത്യ, ഹീറോ മോട്ടോകോർപ് തുടങ്ങിയ കമ്പനികളുടെ ഓഹരി മൂല്യം ഇടിഞ്ഞു.
