കോൾ ഇന്ത്യ, മാരുതി സുസുക്കി, ഹിൻഡാൽകോ, ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഓട്ടോ എന്നിവരാണ് ഇന്ന് നിഫ്റ്റിയിൽ കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ
മുംബൈ: ആഭ്യന്തര ഓഹരി സൂചികകൾ (Indian Stock Market) തുടർച്ചയായ രണ്ടാം ദിവസവും നേട്ടത്തോടെ ക്ലോസ് ചെയ്തു. എംപിസി മീറ്റിംഗ് തീരുമാനം പുറത്തുവിടാനിരിക്കെ, ഉയർന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ ഓഹരി വിപണിയിൽ ഇടപെടുന്നത്. സെൻസെക്സ് 1.14 ശതമാനം ഉയർന്നു (Sensex). 657.39 പോയിന്റ് നേട്ടത്തോടെ 58,465.97 പോയിന്റിലാണ് സെൻസെക്സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി (Nifty) ഇന്ന് 197 പോയിന്റ് ഉയർന്നു. 17,463.80 പോയിന്റ് ക്ലോസ് ചെയ്ത ദേശീയ ഓഹരി സൂചിക ഇന്നത്തെ നേട്ടം 1.14 ശതമാനമാണ്. 1711 ഓഹരികൾ മൂല്യവർധന നേടിയപ്പോൾ 1539 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 105 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല.
കോൾ ഇന്ത്യ, മാരുതി സുസുക്കി, ഹിൻഡാൽകോ, ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഓട്ടോ എന്നിവരാണ് ഇന്ന് നിഫ്റ്റിയിൽ കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ. ഒഎൻജിസി, സൺ ഫാർമ, ബിപിസിഎൽ, ഐടിസി, എസ് ബി ഐ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ ഓഹരികൾക്ക് ഇന്ന് മൂല്യത്തിൽ ഇടിവ് നേരിടേണ്ടതായി വന്നു.
പൊതുമേഖലാ ബാങ്കുകൾ, പോയി നാൻ ഗ്യാസ് സെക്ടർ എന്നിവ ഒഴികെ മറ്റെല്ലാ സെക്ടറൽ ഓഹരികളും ഇന്ന് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്സി മിഡ് ക്യാപ് ഓഹരികൾ 0.6% മുന്നേറി. സ്മോൾ ക്യാപ് ഓഹരികൾ 1.2 ശതമാനവും നേട്ടമുണ്ടാക്കി.
