നൽസർ നിയമ സർവകലാശാല സംഘടിപ്പിച്ച പരിപാടിയിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ദില്ലി: കൊവിഡിനെ (Covid-19) തുടർന്നുള്ള സാഹചര്യങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക ഭാവിയിലുള്ള (India's economic future) ഇന്ത്യാക്കാരുടെ (Indians) വിശ്വാസം കൂടുതൽ നഷ്ടപ്പെടുത്തിയെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ (former RBI governor Raghuram Rajan). സമീപ വർഷങ്ങളിൽ ഈ പ്രതീക്ഷയിൽ രാജ്യത്തെ ജനങ്ങൾക്കുണ്ടായിരുന്ന വിശ്വസം ക്രമേണ ഇടിഞ്ഞു. കൊവിഡ് കാലത്ത് നിരവധി ഇടത്തരം കുടുംബങ്ങൾ (Middile Income families) ദാരിദ്ര്യത്തിലേക്ക് (poverty) തള്ളപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഹിറ്റ് സീരീസ് സ്ക്വിഡ് ഗെയിമിന് പിന്നാലെ കുതിച്ച് സ്ക്വിഡ് ക്രിപ്റ്റോകറൻസി, നിക്ഷേപിച്ചവർക്ക് നേട്ടം
നൽസർ നിയമ സർവകലാശാല സംഘടിപ്പിച്ച പരിപാടിയിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര ഓഹരി വിപണികളുടെ മുന്നേറ്റം ഇന്ത്യാക്കാരുടെ ജീവിതം ദുരിതമയമാകുന്നതിന്റെ യഥാർത്ഥ ചിത്രമല്ല പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നടപ്പ് സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ പ്രതീക്ഷിത വളർച്ചാ നിരക്ക് 10.5 ശതമാനത്തിൽ നിന്ന് 9.5 ശതമാനമായി റിസർവ് ബാങ്ക് കുറച്ചിരുന്നു. 2021 ൽ ഇതേ നിരക്കാണ് ഐഎംഎഫും പ്രവചിക്കുന്നത്. 2022 സാമ്പത്തിക വർഷത്തിൽ 8.5 ശതമാനമായിരിക്കും വളർച്ചയെന്നും അവർ വ്യക്തമാക്കുന്നുണ്ട്.
രാജ്യത്ത് കൂടുതൽ തൊഴിൽ ലഭ്യമാക്കുന്നതാവണം സാമ്പത്തിക പരിപാടികൾ. സംസ്ഥാനങ്ങൾ തൊഴിലുകൾ തദ്ദേശീയർക്ക് മാത്രമായി നിജപ്പെടുത്തുന്നത് ഇന്ത്യയെന്ന ആശയത്തെ ഇല്ലാതാക്കുന്ന പ്രവർത്തനമാണ്. രാജ്യത്ത് ജനാധിപത്യ മൂല്യങ്ങളും വാദപ്രതിവാദത്തിനുള്ള താത്പര്യവും സഹിഷ്ണുതയും എല്ലാം തിരിച്ചടി നേരിടുന്നുണ്ട്. അത് കേന്ദ്രസർക്കാരിൽ മാത്രമല്ല പല സംസ്ഥാനങ്ങളിലും ഇങ്ങിനെയാണെന്നും അദ്ദേഹം പറഞ്ഞു. വളരെ എളുപ്പത്തിൽ സാമുദായിക വികാരങ്ങൾ വ്രണപ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യ അന്താരാഷ്ട്ര വാണിജ്യ കരാറുകളിൽ ഏർപ്പെടണം. നിലവിൽ ചിക്കാഗോ ബൂത്ത് സ്കൂൾ ബിസിനസ് സർവകലാശാലയിൽ അധ്യാപകനാണ് രാജൻ. എല്ലാവരുടെയും പുരോഗതി ഉറപ്പാക്കാതെയുള്ള വളർച്ച അധിക കാലം നിലനിൽക്കില്ല. വിമർശനങ്ങളും വാദപ്രതിവാദങ്ങളും അടിച്ചമർത്തുന്നതിനെയും അദ്ദേഹം പ്രഭാഷണത്തിൽ നിശിതമായി വിമർശിച്ചു.
