40% ആളുകളും തങ്ങളുടെ ബഡ്ജറ്റില്‍ വലിയൊരു പങ്ക് സ്വത്ത് സമ്പാദിക്കുന്നതിനായി നീക്കിവെക്കുന്നു. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, മോട്ടോര്‍ വാഹനങ്ങള്‍ എന്നിവയാണ് ഇത്തരം സ്വത്തില്‍ കൂടുതല്‍.

വിശപ്പടക്കാനും വസ്ത്രം വാങ്ങാനും മാത്രമായി ആളുകള്‍ പണം ചെലവഴിച്ചിരുന്ന കാലം കഴിഞ്ഞു. ഇന്ന് ഇന്ത്യയിലെ കുടുംബങ്ങള്‍ തങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും യാത്രകള്‍ എളുപ്പമാക്കുന്നതിനും വേണ്ടി പണം ചെലവഴിക്കാന്‍ മടിക്കുന്നേയില്ല. ഇന്ത്യന്‍ കുടുംബങ്ങളിലെ ഏറ്റവും താഴേത്തട്ടിലുള്ള 40% ആളുകളും തങ്ങളുടെ ബഡ്ജറ്റില്‍ വലിയൊരു പങ്ക് സ്വത്ത് സമ്പാദിക്കുന്നതിനായി നീക്കിവെക്കുന്നു. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, മോട്ടോര്‍ വാഹനങ്ങള്‍ എന്നിവയാണ് ഇത്തരം സ്വത്തില്‍ കൂടുതല്‍.

വളര്‍ച്ചയുടെ എഞ്ചിന്‍:; മോട്ടോര്‍ വാഹനങ്ങള്‍

ഇരുചക്ര വാഹനങ്ങള്‍, എന്‍ട്രി-ലെവല്‍ കാറുകള്‍, മുച്ചക്ര വാഹനങ്ങള്‍ എന്നിവയാണ് ഈ മേഖലയില്‍ ഏറ്റവും കൂടുതലായി ആളുകള്‍ സ്വന്തമാക്കുന്നത്. നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌കൂട്ടറുകളും ബൈക്കുകളും വാങ്ങുന്നതില്‍ ഗ്രാമീണ മേഖലയിലുള്ളവരും ഇപ്പോള്‍ ഒട്ടും പുറകിലല്ല. മെച്ചപ്പെട്ട റോഡുകള്‍, മികച്ച വായ്പാ സൗകര്യങ്ങള്‍ , വര്‍ദ്ധിച്ച ഗ്രാമീണ വരുമാനം എന്നിവയാണ് ഇതിന് പ്രധാന കാരണം. ഇതിനിടയില്‍, ഇടത്തരക്കാരുടെ പ്രൗഢിയുടെ ചിഹ്നമായിരുന്ന ടെലിവിഷന്‍ സെറ്റുകളുടെ എണ്ണം പല നഗരപ്രദേശങ്ങളിലും കുറയുകയോ നിശ്ചലമാവുകയോ ചെയ്തിരിക്കുന്നു. ഇതിന് കാരണം ലളിതമാണ്, സ്മാര്‍ട്ട്ഫോണ്‍ വിജയിച്ചിരിക്കുന്നു!

സ്മാര്‍ട്ട്ഫോണ്‍ വിപ്ലവം

വരുമാന വ്യത്യാസമില്ലാതെ, ജാതിഭേദമില്ലാതെ, രാജ്യത്തിന്റെ മുക്കിലും മൂലയിലും മൊബൈല്‍ ഫോണ്‍ ഉള്ളവരാണ് മിക്കവരും.

ഫ്രിഡ്ജ്: പുതിയ പ്രൗഢി

അടുത്ത വലിയ മുന്നേറ്റം ഉണ്ടാകുന്നത് റഫ്രിജറേറ്ററുകളുടെ കാര്യത്തിലാണ്. ഒരിക്കല്‍ നഗരങ്ങളിലെ പ്രത്യേക പദവിയുടെ അടയാളമായി കണക്കാക്കിയിരുന്ന ഫ്രിഡ്ജ് വാങ്ങുന്നവരുടെ എണ്ണം അതിവേഗമാണ് കൂടുന്നത്.ഫ്രിജ്ഡിന്റെ വില കുറയുന്നത്, മെച്ചപ്പെട്ട വൈദ്യുതി വിതരണം, കൂടാതെ ഭക്ഷണവും മരുന്നുകളും കേടുകൂടാതെ സൂക്ഷിക്കാനുള്ള സൗകര്യം എന്നിവയാണ് ഇതിന് കാരണം. ഒരു ഫാനോ, ഫോണോ, വാഹനമോ ഇല്ലാത്ത, ഒരു ആസ്തിയും സ്വന്തമായില്ലാത്ത കുടുംബങ്ങളുടെ എണ്ണം എല്ലാ വിഭാഗങ്ങളിലും പ്രദേശങ്ങളിലും 5% അല്ലെങ്കില്‍ അതില്‍ താഴെയായി കുറഞ്ഞു. 2011-12 കാലഘട്ടത്തില്‍ ഈ സംഖ്യ ഇതിലും വളരെ ഉയര്‍ന്നതായിരുന്നു.