Asianet News MalayalamAsianet News Malayalam

എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ഇന്‍ഡിഗോയും എത്തിഹാദും ഒരുങ്ങുന്നു?

വിദേശ വിമാനക്കമ്പനിയായ എത്തിഹാദിന് 49 ശതമാനം മാത്രമേ വാങ്ങാനാകൂ. എന്നാല്‍ എത്തിഹാദ് അബുദാബി നിക്ഷേപ അതോറിറ്റിയുമായി ചേർന്ന് നൂറു ശതമാനം ഓഹരിയും വാങ്ങാൻ ആലോചിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

IndiGo and Etihad plan to take over Air India
Author
Delhi, First Published Dec 31, 2019, 6:45 PM IST

ദില്ലി: പ്രമുഖ സ്വകാര്യ വിമാനക്കമ്പനികളായ ഇന്‍ഡിഗോയും എത്തിഹാദും എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍.  മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി വിമാനക്കമ്പനികള്‍  ചര്‍ച്ച നടത്തിയതായാണ് വിവരം. ജെറ്റ് എർവെയ്സ് എറ്റെടുക്കാൻ ഹിന്ദുജ കമ്പനി മുന്നോട്ടു വരുന്നു എന്നും സൂചനയുണ്ട്.

വിദേശ വിമാനക്കമ്പനിയായ എത്തിഹാദിന് 49 ശതമാനം മാത്രമേ വാങ്ങാനാകൂ. എന്നാല്‍ എത്തിഹാദ് അബുദാബി നിക്ഷേപ അതോറിറ്റിയുമായി ചേർന്ന് നൂറു ശതമാനം ഓഹരിയും വാങ്ങാൻ ആലോചിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഭ്യന്തര വിമാനകമ്പിനിയായ ഇന്‍ഡിഗോയും എയര്‍ഇന്ത്യ ഏറ്റെടുക്കാന്‍ രംഗത്തുണ്ട് . ഈ രണ്ട് കമ്പനികളുടെ പ്രതിനിധികള്‍  എയർ ഇന്ത്യ ഏറ്റെടുക്കാൻ തയ്യാറെന്ന് ഉന്നത ഉദ്യോഗസ്ഥരെ കണ്ട് അറിയിച്ചു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.  

എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തേക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ടാറ്റയ്ക്ക് ഇപ്പോൾ താല്പര്യമില്ലെന്നാണ് സൂചന. നിലവിലെ ചട്ടപ്രകാരം  ഇന്‍ഡിഗോയ്ക്ക് 100 ശതമാനം ഓഹരിയും സ്വന്തമാക്കാനാകും. നേരത്തെ എയര്‍ഇന്ത്യ വില്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ നിരവധി ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

നിലവില്‍ എയര്‍ ഇന്ത്യക്ക് 60000 കോടി രൂപയുടെ ബാധ്യതയുണ്ടെന്നാണ് കണക്ക്. അതിനിടെ ഹിന്ദുജ ബ്രദേഴ്സ്, ജെറ്റ്എയര്‍വെയ്സ് വാങ്ങാനുള്ള നീക്കം നടത്തുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഗോപീചന്ദ് ഹിന്ദുജയുടെയും അശോക് ഹിന്ദുജയുടെയും നേതൃത്വത്തിലുള്ള ഗ്രൂപ്പ് ജനുവരി 15 ന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും എന്നാണ് വിവരം. ജെറ്റ് എയർവെയ്‍സിന്‍റെ സർവ്വീസുകൾ ഇപ്പോൾ നിറുത്തി വച്ചിരിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios