കൊച്ചി: ഇന്‍ഡിഗോ എയര്‍ലൈനിന്‍റെ മാതൃ കമ്പനിയായ ഇന്‍റര്‍ഗ്ലോബ് ഏവിയേഷന്‍ ഇന്‍ഡിഗോയുടെ ബോര്‍ഡ് അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. ബോര്‍ഡ് അംഗങ്ങളുടെ എണ്ണം 10 ആയാണ് വര്‍ധിപ്പിച്ചത്. പുതിയതായി നാല് സ്വതന്ത്ര ഡയറക്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തിയാണ് ബോര്‍ഡ് വികസിപ്പിച്ചത്. 

കോർപ്പറേറ്റ് ഭരണം സംബന്ധിച്ച് കോ-പ്രൊമോട്ടർമാരായ രാകേഷ് ഗാങ്‌വാളും രാഹുൽ ഭാട്ടിയയും തമ്മിലുള്ള തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ജൂലൈയില്‍ നടന്ന ബോര്‍ഡ് മീറ്റിംഗിനിടെ ബോര്‍ഡിന്‍റെ അംഗ സംഖ്യ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. രാകേഷ് ഗാങ്‌വാളും രാഹുൽ ഭാട്ടിയയും തമ്മിലുളള തര്‍ക്കം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്.  

ബോർഡ് വിപുലീകരിക്കുന്നതിനായി ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ (എഒഎ) ഭേദഗതി ചെയ്യാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചതായി സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കമ്പനി അറിയിച്ചു.