മുംബൈ: ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോയില്‍ പ്രമോട്ടര്‍മാര്‍ തമ്മിലുളള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നതായി സൂചന. കമ്പനിയുടെ ഭരണപരമായ വിഷയങ്ങളില്‍ പ്രമോട്ടര്‍മാര്‍ തമ്മില്‍ ധാരണയിലായതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രശ്നത്തില്‍ കമ്പനിയുടെ ചെയര്‍മാനായ ദാമോദരന്‍റെ ഇടപെടല്‍ ഗുണപരമായി മാറുന്നതായാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ഒത്തുതീര്‍പ്പിനായി മുന്നോട്ടുവച്ച മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.