ന്യൂയോര്‍ക്ക്: നൈപുണ്യം, ജനസംഖ്യ തുടങ്ങിയ എല്ലാ കാര്യത്തിലും ഇന്ത്യയ്ക്ക് വന്‍ സാധ്യതകളാണുളളതെന്ന് പെപ്സികോ മുന്‍ ചെയര്‍പേഴ്സണ്‍ ഇന്ദ്ര നൂയി. ഇതിനാല്‍ തന്നെ മുന്നോട്ടുളള കുതിപ്പില്‍ ഇന്ത്യയ്ക്ക് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുമെന്നും ഇന്ദ്ര നൂയി വ്യക്തമാക്കി. 

'യൂറോപ്പിന് ശരിയായത് യൂറോപ്പ് ചെയ്യുന്നത് പോലെ ഇന്ത്യയ്ക്ക് ശരിയായത് ഇന്ത്യ ചെയ്യണം. അതെന്താണെന്ന് പറയാന്‍ എനിക്കറിയില്ല' ഇന്ദ്ര നൂയി പറഞ്ഞു. 24 വര്‍ഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇന്ദ്ര പെപ്സികോയില്‍ നിന്ന് പടിയിറങ്ങിയത്. ഏത് രാജ്യത്ത് എത്തിയാലും കോര്‍പ്പറേറ്റ് ഭരണ സംവിധാനം കമ്പനികള്‍ തത്വത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും ഇന്ദ്ര നൂയി പറഞ്ഞു.