Asianet News MalayalamAsianet News Malayalam

പാര്‍പ്പിട നിര്‍മ്മാണത്തിന് കൂടുതല്‍ ഇളവുകള്‍, നികുതി സംവിധാനം ഉടച്ചു വാര്‍ക്കും: ധനമന്ത്രി

രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ

Inflation is under control says fm nirmala sitaraman
Author
Delhi, First Published Sep 14, 2019, 3:05 PM IST

ദില്ലി: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ദില്ലിയില്‍ മാധ്യമങ്ങളെ കാണുന്നു. രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കും വ്യവസായിക മേഖലയിലെ അനിശ്ചിതാവസ്ഥ രൂക്ഷമാവുകയും ചെയ്യുന്നതിനിടെയാണ് ധനമന്ത്രി മാധ്യമങ്ങളെ കാണുന്നത്

ധനമന്ത്രിയുടെ വാക്കുകള്‍....

#രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര ധനമന്ത്രി

#പണപ്പെരുപ്പം നാല് ശതമാനത്തിൽ താഴെ നിലനിര്‍ത്തി

# നിക്ഷേപ നിരക്ക് കൂടുന്നുണ്ടെന്നും സാമ്പത്തിക മേഖല ശക്തിപ്പെടുന്നുണ്ടെന്നും ധനമന്ത്രി

# അടുത്ത ലക്ഷ്യം നികുതി പരിഷ്കരണം ആണ്

# നികുതി പരിഷ്കരണ നടപടികൾ ഉടൻ ഉണ്ടാകും

# ബാങ്കിംഗ് മേഖലയിലെ പരിഷ്കരണത്തിന് ശേഷമാണ് നികുതി പരിഷ്കരണത്തിലേക്ക് കടക്കുന്നത്

# 19 ന് പൊതുമേഖലാ ബാങ്ക് മേധാവികളുമായി ചര്‍ച്ച

  • ്ബാങ്കുകളിൽ നിന്ന് കൂടുതൽ വായ്പ ലഭ്യമാക്കും
  • കയറ്റുമതി മേഖലയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കും
  • ചെറിയ നികുതി കുറ്റങ്ങളെ പ്രോസിക്യൂഷൻ നടപടിയിൽ നിന്ന് ഒഴിവാക്കും

# ജിഎസ്ടി , ഐടി റീഫണ്ട് സംവിധാനം ഈ മാസം മുതൽ

# നികുതി റിട്ടേണുകൾ പൂർണമായും ഇ റിട്ടേൺ സംവിധാനം വഴിയാക്കും

#  കയറ്റുമതി ഇടിവ് നികത്താൻ പ്രത്യേക പദ്ധതി

# 2020 ജനുവരി 1 മുതൽ ടെക്സ്റ്റൈൽ മേഖലയിലെ കയറ്റുമതിക്ക് പുതിയ പദ്ധതി നടപ്പാക്കും

# ടെക്സ്റ്റൈൽ കയറ്റുമതിയിലെ നിലവിലെ നികുതി ഘടന 2019 ഡിസംബർ 31 വരെ

# ചെറിയ നികുതി ലംഘനങ്ങളെ പ്രോസിക്യൂഷനിൽ നിന്ന് ഒഴിവാക്കും 

# പലിശ ഏകീകരണത്തിന് ആലോചന ഉണ്ടെന്നും ധനമന്ത്രി 

# ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവെൽ മാതൃകയിൽ 2020 മെഗാ ഷോപ്പിംഗ് ഫെസ്റ്റിവെൽ സംഘടിപ്പിക്കും 

# രാജ്യത്തെ നാല് പ്രധാന കേന്ദ്രങ്ങളിലാണ് മെഗാ ഷോപ്പിംഗ് ഫെസ്റ്റിവെൽ സംഘടിപ്പിക്കുക

# കയറ്റുമതി രംഗം കൂടുതൽ കാര്യക്ഷമമാക്കാൻ സാങ്കേതിക നിലവാരം ഉയർത്തും

#വിമാനത്താവളങ്ങളിലൂടേയും തുറമുഖങ്ങളിലൂടെയുമുള്ള ചരക്ക് നീക്കം ഈ വര്‍ഷം ഡിസംബറോടെ വേഗത്തിലാവും

#കയറ്റുമതി മേഖലയെ ശക്തിപ്പെടുത്താൻ ആർബിഐ 68,000 കോടി അനുവദിക്കും

#സ്വതന്ത്ര വ്യാപാരനയമാണ് സർക്കാരിന്റെ ലക്ഷ്യം

#വാണിജ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ഇക്കാര്യങ്ങൾ നിരീക്ഷിക്കും

#പാർപ്പിട മേഖലയിൽ കൂടുതല്‍ ഇളവുകൾ പ്രഖ്യാപിച്ചു 

# പാര്‍പ്പിട നിര്‍മ്മാണ പദ്ധതികളുടെ സുഗമമായ നടത്തിപ്പിന് പൂര്‍ത്തീകരണത്തിനുമായി ഏകജാലകസംവിധാനം 

# ഇതിനായി 10000 കോടി രൂപ നീക്കിവെക്കും. മുടങ്ങി കിടക്കുന്ന ചെറുകിട പാർപ്പിട പദ്ധതികളെ ഇത് സഹായിക്കും

# വീട് പൂർത്തിയാക്കാൻ പണമില്ലാത്തവർക്ക് ഈ സംവിധാനം വഴി പണം സമാഹരിക്കാം

# പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഗുണോഭക്താക്കള്‍ക്ക് കൂടുതല്‍ നികുതി ഇളവുകളും ധനസഹായവും 

# സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വീട് വാങ്ങാന്‍ പ്രൊത്സാഹിപ്പിക്കും. അഡ്വാന്‍സ് തുകയടക്കമുള്ള സൗകര്യങ്ങള്‍ നല്‍കും

 

 

Follow Us:
Download App:
  • android
  • ios