മിക്കപ്പോഴും, ആധാർ കാർഡിൻ്റെ അടിസ്ഥാനത്തിൽ ഒരാൾക്ക് 5,000 രൂപ മുതൽ 25 ലക്ഷം രൂപ വരെ ലോൺ ലഭിക്കാൻ സാധ്യതയുണ്ട്.
കൊച്ചി: ഹോം ലോൺ ആയാലും പേഴ്സണൽ ലോൺ ആയാലും, ബാങ്കുകളിൽ നിന്ന് ഏത് വായ്പയെടുക്കണമെങ്കിലും ഇന്ന് കെവൈസി. നമ്മുടെ ബയോമെട്രിക് വിവരങ്ങളെല്ലാം ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളതുകൊണ്ട്, ലോൺ അപേക്ഷകളിൽ ആധാർ നമ്പർ ഒരു പ്രധാന ഘടകമാണ്. എന്നാൽ ആധാർ കാർഡ് മാത്രം ഉപയോഗിച്ച് നിങ്ങൾക്ക് പേഴ്സണൽ ലോൺ എടുക്കാൻ കഴിയുമെന്ന് അറിയാമോ? കയ്യിൽ സാലറി സ്ലിപ്പ് ഇല്ലാതെ, ആധാർ കാർഡ് വെച്ച് ലോണിന് അപേക്ഷിക്കുന്നവർക്ക് കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെൻ്റ് നൽകിയാൽ മതി. ഈ രേഖകൾ പരിശോധിച്ച ശേഷം ബാങ്കുകൾ ലോൺ തുക അന്തിമമായി തീരുമാനിക്കും. മിക്കപ്പോഴും, ആധാർ കാർഡിൻ്റെ അടിസ്ഥാനത്തിൽ ഒരാൾക്ക് 5,000 രൂപ മുതൽ 25 ലക്ഷം രൂപ വരെ ലോൺ ലഭിക്കാൻ സാധ്യതയുണ്ട്.
ആധാർ കാർഡ് വഴി ലോൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. അപേക്ഷിക്കുന്നയാൾക്ക് വേണ്ട യോഗ്യതകൾ താഴെ പറയുന്നവയാണ്:
UIDAI നൽകിയ ആധാർ കാർഡ് കയ്യിലുണ്ടായിരിക്കണം.
20-നും 60-നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരനായിരിക്കണം.
അപേക്ഷകൻ ശമ്പളക്കാരനോ സ്വയം തൊഴിൽ ചെയ്യുന്നയാളോ ആകാം. കുറഞ്ഞത് 15,000 രൂപയെങ്കിലും മാസ വരുമാനം വേണം.
ക്രെഡിറ്റ് സ്കോർ 600-ൽ കുറയാൻ പാടില്ല.
കുറഞ്ഞത് ഒരു വർഷത്തെയെങ്കിലും പ്രവൃത്തിപരിചയം വേണം.
ആവശ്യമായ രേഖകൾ എന്തൊക്കെ?
ആധാർ കാർഡ്: മേൽവിലാസവും തിരിച്ചറിയലും ഉറപ്പിക്കാനുള്ള പ്രധാന രേഖ.
വരുമാനം തെളിയിക്കുന്ന രേഖ: വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് സ്റ്റേറ്റ്മെൻ്റ്, അല്ലെങ്കിൽ സാലറി സ്ലിപ്പ്.
പാസ്‌പോർട്ട് സൈസ് ഫോട്ടോ: ചില ബാങ്കുകൾ പുതിയ ഫോട്ടോ ആവശ്യപ്പെട്ടേക്കാം.
വയസ്സ് തെളിയിക്കുന്ന രേഖ: ജനന സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട്, അല്ലെങ്കിൽ വോട്ടർ ഐഡി.
ആധാർ കാർഡ് ഉപയോഗിച്ച് എങ്ങനെ ലോണിന് അപേക്ഷിക്കാം?
നിങ്ങൾ ലോണിന് അപേക്ഷിക്കുന്ന ബാങ്കിൻ്റെയോ ധനകാര്യ സ്ഥാപനത്തിൻ്റെയോ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും ലോൺ സംബന്ധമായ വിവരങ്ങളും നൽകുക.
ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
വെരിഫിക്കേഷനായി കാത്തിരിക്കുക.
ലോൺ അപ്രൂവൽ ആയാൽ പണം അക്കൗണ്ടിൽ ലഭിക്കും.
നിങ്ങൾക്ക് സൗകര്യപ്രദമായ ഒരു തിരിച്ചടവ് കാലാവധി തിരഞ്ഞെടുക്കുക.
