കമ്പനികൾ ജീവനക്കാർക്ക് നൽകുന്ന ഉത്സവ ആനുകൂല്യങ്ങൾക്ക് നികുതി ബാധ്യത ഉണ്ടോ, ഇല്ലേ എന്നുള്ളത് പലർക്കും അറിയില്ല is Diwali Bonus Taxable? Heres What Employees Should Know 

ദീപാവലിക്ക് ബോണസ് കിട്ടിയാൽ നികുതി നൽകേണ്ടി വരുമോ? രാജ്യമെമ്പാടുമുള്ള ജീവനക്കാർ ദീപാവലി ബോണസിനായി കാത്തിരിക്കുകയാണ്. കമ്പനികൾ സാധാരണയായി ജീവനക്കാർക്ക് പണം, മധുരപലഹാരങ്ങൾ, സമ്മാന വൗച്ചറുകൾ, വസ്ത്രങ്ങൾ അല്ലെങ്കിൽ ഗാഡ്‌ജെറ്റുകൾ എന്നിവ നൽകാറുണ്ടെങ്കിലും, ഈ ഉത്സവ ആനുകൂല്യങ്ങൾക്ക് നികുതി ബാധ്യത ഉണ്ടോ, ഇല്ലേ എന്നുള്ളത് പലർക്കും അറിയില്ല. സാധാരണയായി എല്ലാവരും ധരിച്ചിരിക്കുന്നത് ദീപാവലി സമ്മാനങ്ങളെല്ലാം നികുതി രഹിതമാണെന്നാണ്. എന്നാൽ വാസ്തവം അതല്ല.

ദീപാവലി സമ്മാനങ്ങൾക്ക് നികുതി ചുമത്തുമോ?

കമ്പനിയിൽ നിന്നുള്ള സമ്മാനങ്ങളുടെ മൂല്യം 5,000 രൂപയിൽ കൂടുതലല്ലെങ്കിൽ അവ നികുതി രഹിതമാണ്. അതായത്, ഈ പരിധിക്കുള്ളിൽ നൽകുന്ന ഒരു പെട്ടി മധുരപലഹാരം, ഒരു ചെറിയ ഗാഡ്‌ജെറ്റ് അല്ലെങ്കിൽ വസ്ത്രങ്ങൾ എന്നിവ നികുതി രഹിതമാണ് എന്നർത്ഥം. ഉയർന്ന വിലയുള്ള ഇലക്ട്രോണിക്സ് അല്ലെങ്കിൽ ആഭരണങ്ങൾ പോലുള്ള 5,000 രൂപയിൽ കൂടുതലുള്ള സമ്മാനങ്ങൾക്ക് പൂർണ്ണമായും നികുതി ബാധകമാണ്. അത്തരം സമ്മാനങ്ങളുടെ ആകെ മൂല്യം ജീവനക്കാരന്റെ വരുമാനത്തിൽ ചേർത്ത് സാധാരണ ശമ്പള വരുമാനം പോലെ ബാധകമായ നിരക്കിൽ നികുതി ചുമത്തുന്നു

ദീപാവലി ക്യാഷ് ബോണസുകൾ

മധുര പലഹാരം പോലുള്ള ചെറിയ സമ്മാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ക്യാഷ് ബോണസുകൾ ജീവനക്കാരുടെ ശമ്പളത്തിന്റെ ഭാഗമായി കണക്കാക്കുകയും ഇവ പൂർണ്ണമായും നികുതി വിധേയവുമാണ്. ഉദാഹരണത്തിന്, 30,000 രൂപയുടെ ദീപാവലി ബോണസ് വാർഷിക വരുമാനത്തിൽ ചേർത്ത് വ്യക്തിയുടെ ആദായനികുതി സ്ലാബ് അനുസരിച്ച് നികുതി ചുമത്തുകയും ചെയ്യും. അത്തരം ബോണസുകൾക്ക് പ്രത്യേക ഇളവുകളൊന്നുമില്ല, അതിനാൽ ഇത് ആദായനികുതി റിട്ടേണിൽ (ഐടിആർ) റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്.

നികുതി വ്യവസ്ഥ 

  • 4 ലക്ഷം രൂപ വരെ വാർഷിക വരുമാനം: നികുതി രഹിതം
  • 4 ലക്ഷം രൂപ മുതൽ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനം: 5% നികുതി.
  • 8 ലക്ഷം രൂപ മുതൽ 12 ലക്ഷം രൂപ വരെ വാർഷിക വരുമാനം: 10% നികുതി.
  • 12 ലക്ഷം രൂപ മുതൽ 16 ലക്ഷം രൂപ വരെ വാർഷിക വരുമാനം: 15% നികുതി.
  • 16 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ വാർഷിക വരുമാനം: 20% നികുതി.
  • 20 ലക്ഷം രൂപ മുതൽ 24 ലക്ഷം രൂപ വരെ വാർഷിക വരുമാനം: 25% നികുതി.
  • 24 ലക്ഷത്തിന് മുകളിൽ വാർഷിക വരുമാനം: 30% നികുതി