തൊഴിലന്വേഷികളുടെ എണ്ണം അധികമായതുകൊണ്ട് തന്നെ യോ​ഗ്യതകൾക്കും തൊഴിൽ പരിച‌യങ്ങൾക്കും ഒപ്പം തന്നെ സി വിയും ആകർഷകമാകണം

സി വി മേക്കോവർ സ്പെഷ്യലിസ്റ്റ് !!! അധികമാരും കേട്ടിട്ടില്ലാത്ത ഒരു പ്രഫഷൻ ആണിത്. ഒരു ജോലിയേക്കുറിച്ച് ചിന്തിക്കുമ്പേൾ ആദ്യം എല്ലാവരുടെയും മനസ്സിൽ വരുന്നത് സിവി അല്ലെങ്കിൽ RESUME ആയിരിക്കും. തൊഴിലന്വേഷികളുടെ എണ്ണം അധികമായതുകൊണ്ട് തന്നെ യോ​ഗ്യതകൾക്കും തൊഴിൽ പരിച‌യങ്ങൾക്കും ഒപ്പം തന്നെ സി വിയും ആകർഷകമാകണം. വെറുതെ വാരിവലിച്ചെഴുതിയാൽ ജോലികിട്ടണമെന്നില്ല. അതിന് ഒരു പ്രഫഷണൽ സഹായം ഉണ്ടെങ്കിൽ നിങ്ങളുടെ സി വി മറ്റുള്ളവരിൽ നിന്നും മികച്ചു നിൽക്കും. അങ്ങനെ സി വി മേക്കോവർ നടത്തുന്ന സ്പെഷ്യലിസ്റ്റാണ് രേണു ഷേണായ്. തൊഴിലന്വേഷികൾക്ക് അവരുടെ യോഗ്യതകൾ കണക്കിലെടുത്ത് ഏറ്റവും ആകർഷകമായും മിനിമലായും രേണു, സി വി തയ്യാറാക്കി നൽകും. ഇത്തരത്തിൽ മാസം 40000 ന് മേലെയാണ് രേണു സമ്പാദിക്കുന്നത്.

ബി ടെക്കും , എം ബി എയും കഴിഞ്ഞ് വർഷങ്ങളുടെ എക്സ്പീരിയൻസ് ഉണ്ടായിട്ടും രേണുവിന് ഫ്രീലാൻസർ ആകാനായിരുന്നു താൽപര്യം. 2011ൽ സോഷ്യൽ മീ‍ഡിയ മാർക്കറ്റിങ് രം​ഗത്ത് ഫ്രീലാൻസിങ് തുടങ്ങി. കുടുംബത്തിലെ തിരക്കുകൾക്കിടയിലും പല ചെറിയ പ്രോജക്ടുകളും ഏറ്റെടുത്ത് പൂർത്തിയാക്കി. വളരെ യാദൃശ്ചികമായി നീതു എന്ന സൃഹൃത്തിന് സി വി തയ്യാറാക്കിക്കൊടുത്തു. അവർക്ക് അത് ഇഷ്ടമായതോടെ പാർട്ണറുടെ സി വിയും രേണുവിനെ ഏൽപ്പിച്ചു. നിനക്ക് ഇതൊരു പ്രൊഫഷൻ ആക്കിക്കൂടെ എന്ന ആത്മാർഥ സുഹൃത്തിന്റെ ചോദ്യത്തിൽ നിന്നാണ് രേണു, സി വി മേക്കോവർ എന്ന കരിയറിനെക്കുറിച്ച് ചിന്തിക്കുന്നത്. ഭർത്താവ് സുജിത് ഷേണായും, മക്കൾ സംവൃതയും സമൃദ്ധും പൂർണ്ണ പിന്തുണ നൽകിയതോടെ രേണുവിന് ജോലി എളുപ്പമായി.

എസ്എസ്എല്‍സി പരീക്ഷ പുനർമൂല്യനിർണയ അപേക്ഷ ജൂൺ 16 മുതൽ; സേ പരീക്ഷ ജൂലൈയിൽ

പണ്ടൊക്കെ പഠിച്ച കോഴ്സും, മാർക്കും, കോളേജിന്റെ പേരും, അച്ഛന്റെ പേരും, മേൽവിലാസവും ജാതിയും, മതവും, ഒക്കെയായി സി വി എഴുതുമ്പോൾ, ജോലി വിവരങ്ങൾ വെറും രണ്ടോ മൂന്നോ വാചകങ്ങളിൽ ഒതുക്കിയിരുന്നു. അല്ലെങ്കിൽ അഞ്ചോ ആറോ പേജിൽ ആയിട്ട് വലിച്ചു വാരി എഴുതിയിട്ടുണ്ടാകും. കുറെ എഴുതിയാൽ, നല്ല എക്സ്പീരിയൻസ് ഉള്ള ആളാണ്‌ എന്ന് കരുതും എന്നത് തെറ്റിദ്ധാരണ മാത്രമാണ്. റിക്രൂട്ട്മെന്റിൽ ജോലി ചെയ്തിരുന്നപ്പോൾ ശരിക്കും കഷ്ടപെട്ടിട്ടുണ്ട് മികച്ച ഉദ്യോ​ഗാർഥിയെ ഈ സി വി നോക്കി കണ്ടെത്താൻ. ആ അനുഭവം ഉള്ളതുകൊണ്ട് ഒരു സി വിയിൽ ഇന്റർവ്യൂവർ എന്തൊക്കെയാണ് നോക്കുന്നത് എന്നൊക്കെ മനസ്സിലാക്കി, മിതമായ വാക്കുകളിൽ എ റ്റി എസ് / എസ് ഇ ഒ കീവേർഡ്സ് ഒക്കെ ചേർത്ത് സി വി തയ്യാറാക്കുന്നത് - രേണു പറഞ്ഞു

ഒരു തൊഴിൽ എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എല്ലാവർക്കും ദിവസവും ജോലിക്കുപോയി വരുമാനമുണ്ടാക്കാൻ കഴിയണം എന്നില്ല. ഇത്തരം സാഹചര്യത്തിൽ നിങ്ങളുടെ അറിവിനെ എങ്ങനെ ക്രിയാത്മകമായി ഉപയോ​ഗിക്കാം എന്നതാണ് ആലോചിക്കേണ്ടത്. രേണുവിന് തന്റെ മേഖല കണ്ടെത്താൻ കഴിഞ്ഞതു പോലെ നിങ്ങൾക്കും കഴിയും. ഓൺലൈൻ രം​ഗത്ത് ഒരുപാട് അവസരങ്ങളുമുണ്ട്. ആ​ഗ്രഹിച്ച ജോലി കിട്ടിയില്ലെങ്കിലും പാഷനെ പിന്തുടർന്നാൽ അവിടെ നിങ്ങൾക്കൊരു കരിയർ പടുത്തുയർത്താൻ കഴിയും.

ട്രോളാനൊന്നും ഞാനില്ല; എല്ലാവർക്കും സുഖമല്ലേ...! പഴയ കാല ട്രോളൻമാരെ വിജയശതമാനം ഓർമ്മിപ്പിച്ച് അബ്ദുറബ്