Asianet News MalayalamAsianet News Malayalam

ലോകത്തിലെ വിലയേറിയ നാലാമത്തെ മദ്യ കമ്പനിക്ക് ആദ്യ വനിതാ സിഇഒ

ജോണി വാക്കർ നിർമ്മാതാക്കളായ ഡിയെഗോ ആദ്യ വനിതാ സിഇഒയെ  നിയമിച്ചു; ആരാണ് ഡെബ്ര ക്രൂ? 

Johnnie Walker maker Diageo appoint Debra Crew as new chief apk
Author
First Published Mar 30, 2023, 2:11 PM IST

ദില്ലി: ലോകത്തിലെ നാലാമത്തെ വിലയേറിയ മദ്യ കമ്പനിയായ ഡിയെഗോ ആദ്യ വനിതാ സിഇഒയെ നിയമിച്ചു. കമ്പനിയിൽ പത്ത് വർഷത്തെ പ്രവർത്തനത്തിന് ശേഷം പടിയിറങ്ങുന്ന  ഇവാൻ മെനെസസിന്റെ പിൻഗാമിയായാണ് ഡെബ്ര ക്രൂ നിയമിതയാകുന്നത്. . 

ജോണി വാക്കർ വിസ്കി, ഗിന്നസ് ബിയർ, ടാങ്കുറേ ജിൻ, ഡോൺ ജൂലിയോ ടെക്വില എന്നിവയുൾപ്പെടെയുള്ള ലഹരിപാനീയങ്ങളുടെ നിർമ്മാതാക്കളാണ് ഡിയെഗോ. ജൂലൈ ഒന്നിന്  ഡെബ്ര ക്രൂ ചുമതലയേൽക്കുമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ഡിയെഗോയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 50 ശതമാനത്തിലധികം സ്ത്രീകളായിരിക്കും എന്നാണ് റിപ്പോർട്ട്. 

എഫ്ടിഎസ്ഇ 100 സൂചികയിലെ ഏഴാമത്തെ വലിയ അംഗമാണ് ഡിയെഗോ.  ഡെബ്ര ക്രൂവിന്റെ നിയമനത്തോടെ ഒരു സ്ത്രീയുടെ നേതൃത്വത്തിൽ യുകെ-ലിസ്റ്റുചെയ്ത ഏറ്റവും വലിയ കമ്പനിയായി മാറും ഡിയെഗോ.  ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗ്ലാക്സോസ്മിത്ത്ക്ലിൻ, ബാങ്ക് നാറ്റ് വെസ്റ്റ്  എന്നിവയുൾപ്പെടെ സ്ത്രീകൾ നയിക്കുന്ന മറ്റ് ഒമ്പത്  കമ്പനികള്‍ എഫ്ടിഎസ്ഇ 100  ലിസ്റ്റിലുണ്ട്. 

എബി ഇൻബേ (BUD), ചൈനയിലെ വുലിയഞ്ചെയ് യിബിൻ ക്വയ്‌ചോ മോടായി എന്നിവയ്ക്ക് ശേഷം വിപണി മൂല്യത്തിൽ ലോകത്തിലെ നാലാമത്തെ വലിയ മദ്യ കമ്പനിയാണ് ഡിയെഗോ. മോയിറ്റ് ഷാംപെയ്‌നും ഹെന്നസി കോഗ്നാക്കും വിൽക്കുന്ന ഫ്രഞ്ച് ലക്ഷ്വറി  ഗ്രൂപ്പ് എൽവിഎംഎച്ച് (എൽവിഎംഎച്ച്എഫ്) ഉൾപ്പെടുത്തിയാൽ അഞ്ചാമത്തെ വലിയ കമ്പനിയാണ്. 

ആരാണ് ഡെബ്ര ക്രൂ?

1970 ഡിസംബർ 20-ന് ജനിച്ച ഡെബ്ര ക്രൂ, കൊളറാഡോ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും ചിക്കാഗോ യൂണിവേഴ്സിറ്റി ബൂത്ത് സ്കൂൾ ഓഫ് മാനേജ്മെന്റിൽ നിന്ന് എംബിഎയും പൂർത്തിയാക്കി.

 പെപ്‌സി, ക്രാഫ്റ്റ് ഫുഡ്‌സ്, നെസ്‌ലെ മാർസ് എന്നിവയിൽ പ്രവർത്തിച്ചു.ഫോർച്യൂണിന്റെ ബിസിനസ്സിലെ ഏറ്റവും സ്വാധീനമുള്ള 50 സ്ത്രീകളുടെ പട്ടികയിൽ ഡെബ്ര ക്രൂ ഇടം നേടിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios