തിരുവനന്തപുരം: കഞ്ചിക്കോട് വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനായി കിന്‍ഫ്രാ എംഡിയെ നിയോഗിച്ചതായി മന്ത്രി ഇപി ജയരാജന്‍. നിയമസഭയില്‍ ഷാഫി പറമ്പലിന്‍റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. 

തമിഴ്നാടിനോട് ചേര്‍ന്നുളള ഈ വ്യവസായ മേഖലയില്‍ നിന്ന് ചില വ്യവസായങ്ങള്‍ അടര്‍ത്തിയെടുക്കാന്‍ ശ്രമമുണ്ട്. അനധികൃത ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടുളള പ്രശ്നങ്ങളും ചിലര്‍ ഉണ്ടാക്കുന്നു. മേഖലയെ സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ആയി മാറ്റുന്നതടക്കമുളള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്‍റെ പരിഗണനയിലുളളതായും മന്ത്രി അറിയിച്ചു.