ബേണിലെ ഇന്ത്യാ ഹൗസിൽ അംബാസഡർ സിബി ജോർജാണ് കൂടിക്കാഴ്ച ഒരുക്കിയത്. 

തിരുവനന്തപുരം: കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ വിശദീകരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍മാരുമായി കൂടിക്കാഴ്ച നടത്തി. ബേണിലെ ഇന്ത്യാ ഹൗസിൽ അംബാസഡർ സിബി ജോർജാണ് കൂടിക്കാഴ്ച ഒരുക്കിയത്.

ഇതോടൊപ്പം ബോണിലെ യന്ത്രവല്‍കൃത മാലിന്യ ശേഖരണ സംസ്കരണ സംവിധാനവും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മാലിന്യസംസ്കരണത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. മുഖ്യമന്ത്രി തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവച്ചു. 

ചീഫ് സെക്രട്ടറി ടോംജോസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ എന്നിവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റ്.