22 കാരറ്റ് സ്വർണ വില ഗ്രാമിന് 20 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തി.

തിരുവനന്തപുരം: ഇന്ന് സ്വർണ വിലയിൽ (Gold Price) വൻ വർദ്ധന. പവന് 160 രൂപയുടെ വർധനവാണ് ഇന്നു രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണ വില ഗ്രാമിന് 20 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തി. ഇന്നലെ സ്വർണ്ണവില ഗ്രാമിന് 4520 രൂപയായിരുന്നു. ഇന്ന് സ്വർണ്ണവില ഗ്രാമിന് 4540 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണ്ണ വിലയിലും വർധന ഉണ്ടായി. ഇന്നലെ ഒരു പവൻ സ്വർണ്ണവില 36160 രൂപയായിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് (Gold) വില 36320 രൂപയാണ്.

Add Asianetnews as a Preferred SourcegooglePreferred

18 കാരറ്റ് സ്വർണ്ണവില ഗ്രാമിന് 3750 രൂപയാണ്. ഒരു പവൻ 18 ക്യാരറ്റ് സ്വർണത്തിന് വില 30,000 രൂപയാണ്. വെള്ളി ഗ്രാമിന് 67 രൂപയും ഹോൾമാർക്ക് വെള്ളി ഗ്രാമിന് 100 രൂപയുമാണ് വില.

കേരളത്തിൽ വിവിധ ജ്വല്ലറികൾ വ്യത്യസ്ത നിരക്കിലാണ് സ്വർണ്ണം വിൽക്കുന്നത് എന്നതിനാൽ, റീട്ടെയിൽ വിലയിൽ മാറ്റം ഉണ്ടായേക്കാം. ആഭരണ ശാലകൾ ഹോൾമാർക്ക് ചെയ്ത സ്വർണ്ണം മാത്രമേ വിൽക്കാൻ പാടുള്ളൂ എന്ന് നിയമമുണ്ട്. ഉപഭോക്താക്കൾ ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കുക. സ്വർണ്ണം വാങ്ങിയാൽ ബില്ല് വാങ്ങിക്കാൻ മറക്കരുത്.