തിരുവനന്തപുരം: കേരളത്തിന്‍റെ വികസനപ്രവര്‍ത്തനത്തിനുളള ധനശേഖരണാര്‍ഥം 500 കോടി രൂപയുടെ കടപത്രം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാരിന്‍റെ കടപത്രവുമായി ബന്ധപ്പെട്ട ലേലം മേയ് 14 ന് റിസര്‍വ് ബാങ്കിന്‍റെ മുംബൈ ഫോര്‍ട്ട് ഓഫീസിലെ ഇ- കുബേര്‍ സംവിധാനം വഴി നടക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് www.finance.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.