Asianet News MalayalamAsianet News Malayalam

വൻ വികസന കുതിപ്പിന് ഒരുങ്ങി ഓട്ടോകാസ്റ്റ്; ഇനി റെയില്‍വേ ബോഗി നിർമ്മിക്കും

ആദ്യഘട്ടത്തിൽ നിർമ്മിക്കുന്ന ബോഗികൾക്ക് മികച്ച നിലവാരം ഉറപ്പാക്കാൻ കഴിഞ്ഞാൽ കൂടുതൽ ഓർഡറുകൾ ലഭിക്കും. റെയിൽവേയുടെ വടക്കൻ മേഖലയുമായാണ് നിർമ്മാണകരാർ ഒപ്പിട്ടത്.
 

Kerala government-run Autocast given the nod to make bogie for goods train
Author
Cherthala, First Published Jul 8, 2019, 9:57 AM IST

ചേര്‍ത്തല: റെയിൽവേയുടെ ബോഗി നിർമ്മാണത്തിനുള്ള ഓർഡർ ലഭിച്ചതോടെ വൻ വികസന കുതിപ്പിന് ഒരുങ്ങുകയാണ് ചേർത്തലയിലെ ഓട്ടോകാസ്റ്റ്. ഇതാദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനത്തിന് ബോഗി നിർമ്മാണത്തിനുള്ള അനുമതി റെയിൽവേ നൽകുന്നത്.

അടച്ചുപൂട്ടലിന്‍റെ വക്കിലെത്തിയ പൊതുമേഖലാ സ്ഥാപനമാണ് ചേർത്തലയിലെ ഓട്ടോകാസ്റ്റ്. കഴിഞ്ഞ രണ്ടു വർഷമായി സംസ്ഥാനസർക്കാർ നൽകിയ 40 കോടി വിനിയോഗിച്ച് സാങ്കേതിക മികവ് സ്ഥാപനം കൈവരിച്ചു. ഇന്ത്യൻ റെയിൽവേയുടെ ടെണ്ടറിൽ പങ്കെടുത്ത ഓട്ടോകാസ്റ്റിന് അഞ്ച് ശതമാനം ബോഗികൾ നിർമ്മിക്കാനുള്ള അനുമതിയാണ് ലഭിച്ചത്. 

ആദ്യഘട്ടത്തിൽ നിർമ്മിക്കുന്ന ബോഗികൾക്ക് മികച്ച നിലവാരം ഉറപ്പാക്കാൻ കഴിഞ്ഞാൽ കൂടുതൽ ഓർഡറുകൾ ലഭിക്കും. റെയിൽവേയുടെ വടക്കൻ മേഖലയുമായാണ് നിർമ്മാണകരാർ ഒപ്പിട്ടത്.

റെയിൽവേയുമായുള്ള അന്തിമനടപടികൾ പൂർത്തിയാക്കി അടുത്ത മാസം ബോഗി നിർമ്മാണം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. റെയിൽവേ ഗവേഷണ വിഭാഗത്തിന്‍റെ ഗുണമേന്മാ സർട്ടിഫിക്കറ്റ് ഉള്ളതിനാൽ ഐഎസ്ആർഒ അടക്കമുള്ള സ്ഥാപനങ്ങളുടെ ടെണ്ടറുകളിലും ഇനി ഓട്ടോകാസ്റ്റിന് പങ്കെടുക്കാം. നിലവിൽ കൃഷി വകുപ്പ്, ജലഅതോറിറ്റി എന്നിവയ്ക്കുള്ള ഉത്പന്നങ്ങളാണ് ഓട്ടോകാസ്റ്റിൽ നിർമ്മിക്കുന്നത്.
 

Follow Us:
Download App:
  • android
  • ios