നേരത്തെ കശ്മീർ ഐക്യദാർഢ്യ ട്വീറ്റിൽ വ്യക്തമായ മറുപടി നൽകാതായതോടെ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടെക്ക് എതിരായ പ്രചാരണം ശക്തമാകുകയാണ്.

ഹ്യൂണ്ടായിക്ക് പിന്നാലെ കശ്മീരില്‍ തൊട്ട് കൈപൊള്ളി കെഎഫ്സിയും. പാകിസ്ഥാന്‍ ആചരിക്കുന്ന കശ്മീര്‍ ഐക്യദാര്‍ഢ്യദിനത്തില്‍ ആശംസകള്‍ അറിയിച്ചുള്ള പോസ്റ്റാണ് കെഎഫ്സി പാകിസ്ഥാന്‍ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ഇന്ത്യയില്‍ കെഎഫ്സിക്കെതിരെ സോഷ്യല്‍ മീഡിയ പ്രതിഷേധം ഉയരുകയാണ്. 

നേരത്തെ കശ്മീർ ഐക്യദാർഢ്യ ട്വീറ്റിൽ വ്യക്തമായ മറുപടി നൽകാതായതോടെ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടെക്ക് എതിരായ പ്രചാരണം ശക്തമാകുകയാണ്. പാക്കിസ്ഥാനിലെ ഡീലറുടെ സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലി ഇന്ത്യാക്കാർ കമ്പനിക്കെതിരെ ബോയ്കോട്ട് ഹ്യുണ്ടെ എന്ന ടാഗുമായി വിമർശനം തുടരുകയാണ്.

'നിങ്ങള്‍ ഒരിക്കലും ഞങ്ങളുടെ ചിന്തയില്‍ നിന്നും വിട്ടുപൊകുന്നില്ല. അടുത്തവര്‍ഷം നിങ്ങള്‍ക്ക് ഞങ്ങള്‍ സമാധാനം എത്തിക്കും, കശ്മീര്‍ കശ്മീരികള്‍ക്കുള്ളതാണ്' - കെഎഫ്സി പാകിസ്ഥാന്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. ചുവന്ന അക്ഷരങ്ങളിലാണ് പോസ്റ്റ്. നേരത്തെ ഫെബ്രുവരി 5, ഉച്ചതിരിഞ്ഞ് 1.18ഓടെ പോസ്റ്റ് ചെയ്ത പോസ്റ്റ് എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ഫെബ്രുവരി 7 വൈകീട്ട് 6.15 ഓടെ പിന്‍വലിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

അതിന് പിന്നാലെ കെഎഫ്സി ഇന്ത്യ തങ്ങളുടെ ട്വിറ്റര്‍ അക്കൌണ്ട് വഴി സംഭവത്തില്‍ മാപ്പ് പറഞ്ഞ് രംഗത്ത് എത്തി. രാജ്യത്തിന് പുറത്തുള്ള ചില കെഎഫ്സി സോഷ്യല്‍ മീഡിയ ചാനലുകള്‍ പ്രസിദ്ധീകരിച്ച പോസ്റ്റില്‍ മാപ്പ് പറയുന്നുവെന്നും. ഞങ്ങള്‍ ഇന്ത്യയെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്നും. ഇന്ത്യക്കാരുടെ അഭിമാനത്തെ സേവിക്കാന്‍ എന്നും സന്നദ്ധരാണെന്നും ട്വിറ്റര്‍ പോസ്റ്റില്‍ കെഎഫ്സി ഇന്ത്യ പറയുന്നു. 

Scroll to load tweet…

അതേ സമയം ഹ്യുണ്ടെക്ക് എതിരായ പ്രതിഷേധം അടങ്ങുന്നില്ല. രണ്ട് ദിവസം മുൻപാണ് ഹ്യുണ്ടെ മോട്ടോർ കമ്പനിക്കെതിരായ വിവാദങ്ങളുടെ തുടക്കം. ഇവരുടെ പാക്കിസ്ഥാനി ഡീലർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ കമ്പനിയുടെ ട്വിറ്റർ ഹാന്റിലിൽ ട്വീറ്റ് ചെയ്തു. ഹ്യുണ്ടെ പാകിസ്ഥാൻ ഒഫീഷ്യൽ (@PakistanHyundai) എന്ന ട്വിറ്റർ ഹാന്റിലിലായിരുന്നു ട്വീറ്റ്. മുള്ളുവേലികൊണ്ട് ബന്ധിപ്പിക്കപ്പെട്ട കശ്മീർ എന്ന വാക്കും ദാൽ തടാകത്തിലെ വള്ളവുമായിരുന്നു ട്വീറ്റിനൊപ്പമുണ്ടായിരുന്ന ചിത്രത്തിലേത്.