ദില്ലി: കോഴിക്കോട് രാജ്യാന്തര വിമാനത്താവള സ്വകാര്യവല്‍ക്കരണം തല്‍ക്കാലം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി. വിമാനത്താവള സ്വകാര്യവല്‍ക്കരണ നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് നിവേദനം കൈമാറിയ എംപിമാരെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. 

എംപിമാരായ എം കെ രാഘവന്‍, രമ്യാ ഹരിദാസ് എന്നിവരാണ് ഇത് സംബന്ധിച്ച് മന്ത്രിക്ക് കത്ത് കൈമാറിയത്. ഇപ്പോള്‍ കോഴിക്കോട് വിമാനത്താവളത്തെ സംബന്ധിച്ച് അത്തരത്തില്‍ ഒരു നീക്കവും സര്‍ക്കാരിന്‍റെ പരിഗണനയില്‍ ഇല്ലെന്ന് മന്ത്രി എംപിമാരെ അറിയിച്ചു.