കോഴിക്കോട്: സിഎൻജി ഓട്ടോറിക്ഷ വാങ്ങിയ കോഴിക്കോട്ടെ ഓട്ടോറിക്ഷാ തൊഴിലാളികൾ പ്രതിസന്ധിയിൽ. സിഎന്‍ജി പമ്പില്ലാത്തതിനാൽ പെട്രോൾ ഒഴിച്ച് ഓടേണ്ട അവസ്ഥയിലാണ് തൊഴിലാളികളിപ്പോള്‍. പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി ഉറപ്പുനല്‍കി.

സർക്കാരിന്‍റെ പരിസ്ഥിതി സൗഹൃദനയത്തിൽ പ്രതീക്ഷയർപ്പിച്ച് സിഎൻജി ഓട്ടോറിക്ഷകൾ വാങ്ങിയ കോഴിക്കോട്ടെ തൊഴിലാളികളാണ് ഇത്തരത്തില്‍ പ്രതിസന്ധിയിലായത്. നഗരത്തിൽ സിഎൻജി പമ്പില്ലാത്തതിനാൽ പെട്രോളൊഴിച്ചാണ് ഇവര്‍ സര്‍വീസ് നടത്തുന്നത്. ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നതായി തൊഴിലാളികൾ പറയുന്നു.