Asianet News MalayalamAsianet News Malayalam

കെഎസ്എഫ്ഇ ക്രമക്കേട്: വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്ന് വിജിലൻസ്

കെഎസ്എഫ്ഇയിൽ നടത്തിയ പരിശോധനക്ക് എതിരെ ധനമന്ത്രി തോമസ് ഐസക് അടക്കം പ്രതികരണവുമായി എത്തിയെങ്കിലും നടപടികളുമായി വിജിലൻസ് മുന്നോട്ട് പോകുകയാണ്. 

ksfe vigilance inquiry continues
Author
Trivandrum, First Published Nov 29, 2020, 11:14 AM IST

തിരുവനന്തപുരം: വിവാദങ്ങൾക്കും ധനമന്ത്രി അടക്കമുള്ളവരുടെ എതിര്‍പ്പുകൾക്കും ഇടയിലും കെഎസ്എഫ്ഇയിലെ പരിശോധന നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് വിജിലൻസ് നിലപാട്. ലഭ്യമായ വിവരങ്ങൾ ക്രോഡീകരിച്ച് സര്‍ക്കാരിന് നൽകുമെന്നാണ് വിജിലൻസ് വൃത്തങ്ങൾ അറിയിക്കുന്നത്. റെയ്ഡ് അടക്കം നടപടി തുടരും . ക്രമക്കേടുകൾ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണെന്നും വിജിലൻസ് അറിയിക്കുന്നു. 

തുടര്‍ന്ന് വായിക്കാം: കെഎസ്എഫ്ഇയിൽ വൻ ക്രമക്കേടെന്ന് വിജിലൻസ്; ശുദ്ധ അസംബന്ധമെന്ന് ധനമന്ത്രി, പിന്നാലെ രാഷ്ട്രീയ വിവാദം...

അതേ സമയം കടുത്ത അസംതൃപ്തിയാണ് വിജിലൻസ് നടപടിക്കെതിരെ സര്‍ക്കാര്‍ കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നത്. കടുത്ത അഭിപ്രായ വ്യത്യാസം സിപിഎം നേതാക്കളും ഉന്നയിച്ചിട്ടുണ്ട്.  ആരുടെ പരാതി അനുസരിച്ചാണ് പരിശോധന നടക്കുന്നത് എന്ന് വ്യക്തമാക്കണമെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ ആവശ്യപ്പെട്ടു. 

തുടര്‍ന്ന് വായിക്കാം:  'വിജിലൻസ് സംരക്ഷിക്കേണ്ടത് സർക്കാർ താൽപര്യം,കെഎസ്എഫ്ഇ റെയ്ഡ് പാർട്ടി ചർച്ച ചെയ്യും': ആനത്തലവട്ടം...

അതേസമയം ഓപ്പറേഷൻ ബചത് റെയ്ഡിൽ കണ്ടെത്തിയത് ഗുരുതര ചട്ടലംഘനങ്ങൾ ആണെന്നാണ് വിജിലൻസ് വിശദീകരിക്കുന്നത്. ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ പണം വകമാറ്റിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നും ആണ് കണ്ടെത്തൽ . നാൽപ്പത് ശാഖകളിൽ നടന്ന പരിശോധനയിൽ 35 ഇടത്തും ക്രമക്കേട് ഉണ്ടെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. പരിശോധന സ്വാഭാവിക നടപടി മാത്രമാണെന്നു വിശദീകരിക്കുന്ന വിജിലൻസ് ഇതിന്  പിന്നിൽ രാഷ്ട്രീയ താൽപര്യം ഉണ്ടെന്ന ആക്ഷേപം തള്ളുകയാണ്. 

 

Follow Us:
Download App:
  • android
  • ios