കോടിക്കണക്കിന് വ്യാപാരികള്‍ക്ക് എളുപ്പത്തില്‍ ധനസഹായം കണ്ടെത്താന്‍ സാധിക്കുമെന്നും അതിലൂടെ വ്യാപാരം മെച്ചപ്പെടുമെന്നും പ്രധാനമന്ത്രി

റീട്ടെയില്‍, ഹോള്‍സെയില്‍ മേഖലയെ മൈക്രോ, സ്മോള്‍, മീഡിയം എന്‍റര്‍പ്രൈസില്‍ ഉള്‍പ്പെടുത്തിയ പുതിയ നിര്‍ദേശങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാഴികക്കല്ലാവുന്ന തീരുമാനമെന്നാണ് നീക്കത്തെ പ്രധാനമന്ത്രി നിരീക്ഷിക്കുന്നത്. വലിയ രീതിയില്‍ നേട്ടമുണ്ടാക്കുന്ന നിര്‍ദ്ദേശം വ്യവസായ മേഖലയ്ക്ക് ഊര്‍ജ്ജം നല്‍കുമെന്നാണ് പ്രധാനമന്ത്രിയുടെ വിലയിരുത്തല്‍.

കോടിക്കണക്കിന് വ്യാപാരികള്‍ക്ക് എളുപ്പത്തില്‍ ധനസഹായം കണ്ടെത്താന്‍ സാധിക്കുമെന്നും അതിലൂടെ വ്യാപാരം മെച്ചപ്പെടുമെന്നും പ്രധാനമന്ത്രി ശനിയാഴ്ച വ്യക്തമാക്കി. വ്യാപാരികളെ ശാക്തീകരിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രി നിതിന്‍ ഡഗ്കരിയാണ് ഇത് സംബന്ധിച്ച പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ വെള്ളിയാഴ്ച അവതരിപ്പിച്ചത്.

Scroll to load tweet…

ചെറുകിട വ്യാപാരികളെ സാമ്പത്തിക വളര്‍ച്ചയിലേക്കുള്ള എന്‍ജിനുകളാക്കി മാറ്റുന്നതാണ് നീക്കമെന്നാണ് പുതുക്കിയ നിര്‍ദ്ദേശങ്ങളേക്കുറിച്ച് നിധിന്‍ ഗഡ്കരി പ്രതികരിച്ചത്. കൊവിഡ് 19 പ്രതിസന്ധി മൂലം തകര്‍ന്ന നിലയിലുള്ള ഹോള്‍സെയില്‍ റീട്ടെയില്‍ മേഖലയ്ക്ക് ഏറെ സഹായകരമാകും പുതിയ നീക്കമെന്നും പ്രധാനമന്ത്രി വിശദമാക്കി.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona