വീടിനുള്ളില്‍ ഒരു തിയേറ്റര്‍ അനുഭവത്തില്‍ ചലച്ചിത്രം  കാണുവാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കില്‍ ഇതാ നിങ്ങൾക്കായി എല്‍ജി  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മികവില്‍ പുതിയ തിൻക്യു ടെലിവിഷൻ ശ്രേണി ഇന്ത്യൻ വിപണിയിലിറക്കി. ആമസോൺ അലക്സാ, ആപ്പിൾ എയർപ്ലേ 2 എന്നീ സംവിധാനങ്ങളുടെ പിന്തുണയോടെയാണ് പുതിയ ടെലിവിഷൻ അവതരിപ്പിച്ചിരിക്കുന്നത്. ലിവിംഗ് സ്പേസ് പൂര്‍ണമായും ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുന്ന തരത്തിലുള്ള പുതിയ മോഡലുകൾക്ക് മെച്ചപ്പെട്ട കണക്റ്റിവിറ്റിയും മികച്ച സ്ക്രീനുമാണ്  ഒരുക്കിരിക്കുന്നത്. 32 ഇഞ്ച് മുതല്‍ 77 ഇഞ്ച് വരെ സ്ക്രീൻ വലിപ്പമുള്ള ടെലിവിഷനുകൾക്ക് 24,990 രൂപ മുതല്‍ 10,99,990 രൂപവരെയാണ് വില. ഉപയോക്താക്കൾക്ക് ശബ്ദ നിര്‍ദേശങ്ങൾ വഴി ടെലിവിഷനുകളെ നിയന്ത്രിക്കാനും സാധിക്കും. ടെലിവിഷൻ രംഗത്തെ പുതിയ സാധ്യതകൾ ഉൾപ്പെടുത്തി വിപ്ലവകരമായ മുന്നേറ്റത്തിനാണ് എല്‍ജി വഴിയൊരുക്കുന്നത്.