Asianet News MalayalamAsianet News Malayalam

എൽഐസി മ്യൂച്ചൽ ഫണ്ട് - ഐഡിബിഐ മ്യൂച്ചൽ ഫണ്ട് ലയന നടപടികൾ പുരോഗമിക്കുന്നു

ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് എൽഐസി മ്യൂച്ചൽ ഫണ്ട്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഭൂരിഭാഗം ഓഹരികളും കൈയ്യാളുന്ന ഐ ഡി ബി ഐ ബാങ്കിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ളതാണ് ഐഡിബിഐ മ്യൂച്ചൽ ഫണ്ട്. ഈ സാഹചര്യത്തിലാണ് എൽഐസി മ്യൂച്ചൽ ഫണ്ടിൽ ഐഡിബിഐ മ്യൂച്വൽ ഫണ്ടിനെ ലയിപ്പിക്കുന്നത്.

lic mutual fund idbi mutual fund merger is in progress
Author
First Published Sep 29, 2022, 10:33 PM IST

ദില്ലി : എൽഐസി മ്യൂച്ചൽ ഫണ്ട്, ഐ ഡി ബി ഐ മ്യൂച്ചൽ ഫണ്ട് എന്നീ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ലയന നടപടികൾ പുരോഗമിക്കുന്നു. ഒരൊറ്റ പ്രമോട്ടർക്ക് രണ്ട് അസറ്റ് മാനേജ്മെന്റ് കമ്പനികളിൽ 10 ശതമാനത്തിലധികം നിക്ഷേപം പാടില്ലെന്ന റഗുലേറ്ററി നിർദേശത്തെ തുടർന്നാണ് ഈ ലയന നടപടികൾ മുന്നോട്ടു പോകുന്നത്.

ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് എൽഐസി മ്യൂച്ചൽ ഫണ്ട്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഭൂരിഭാഗം ഓഹരികളും കൈയ്യാളുന്ന ഐ ഡി ബി ഐ ബാങ്കിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ളതാണ് ഐഡിബിഐ മ്യൂച്ചൽ ഫണ്ട്. ഈ സാഹചര്യത്തിലാണ് എൽഐസി മ്യൂച്ചൽ ഫണ്ടിൽ ഐഡിബിഐ മ്യൂച്വൽ ഫണ്ടിനെ ലയിപ്പിക്കുന്നത്.

രാജ്യത്ത് 22ാമതുള്ള വലിയ മ്യൂച്ചൽ ഫണ്ട് സ്ഥാപനമാണ് എൽഐസി മ്യൂച്ചൽ ഫണ്ട്. നേരത്തെ രണ്ടുവട്ടം കേന്ദ്രസർക്കാർ ഐഡിബിഐ മ്യൂച്വൽ ഫണ്ടിനെ വിൽക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ രണ്ടു ശ്രമങ്ങളും പരാജയപ്പെട്ടു. ഇതോടെയാണ് ലയന ചർച്ചകൾ ഉടലെടുത്തത്.

അതേസമയം, സ്പെഷാലിറ്റി കെമിക്കൽസ് കമ്പനിയായ ദീപക് നൈട്രേറ്റ് കമ്പനിയിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നിലവിലെ ഓഹരി വർദ്ധിപ്പിച്ചു.  ദീപക് നൈട്രേറ്റിൽ 67,88,327 ഓഹരികളാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് ഉണ്ടായിരുന്നത്. ഇത് 68,58,414 ആയി വർധിപ്പിച്ചു. മുൻപ് 4.97 ശതമാനമായിരുന്നു കമ്പനിയിൽ എൽഐസിയുടെ ഓഹരി വിഹിതം. ഇതിപ്പോൾ 5.02 ശതമാനമായി ഉയർന്നു.

ഓർഗാനിക്, ഇനോർഗാനിക്, ഫൈൻ, സ്പെഷ്യലിറ്റി കെമിക്കൽ ഉൽപ്പന്നങ്ങൾ ഉൽപാദിപ്പിക്കുന്ന കമ്പനിയാണ് ദീപക് നൈട്രേറ്റ്. അതേസമയം എൽഐസിയുടെ ഓഹരി മൂല്യം ഇന്ന് വീണ്ടും ഇടിഞ്ഞു. 0.30 ശതമാനമാണ് ഇടിവ്. ഓഹരിക്ക് 619.3 രൂപയിലാണ് ഇന്ന് ക്ലോസ് ചെയ്തത്. ദീപക്ക് നൈട്രേറ്റ് ഓഹരി മൂല്യം 2008.05 ലാണ് ഇന്ന് ക്ലോസ് ചെയ്തത്.

Read Also: ക്ഷാമബത്ത നാല് ശതമാനം ഉയരും; ആഹ്ളാദ തിമിർപ്പിൽ കേന്ദ്ര ജീവനക്കാർ

Follow Us:
Download App:
  • android
  • ios