Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗൺ കാലത്ത് ഇന്ധന ഉപഭോ​ഗത്തിൽ വൻ ഇടിവ്; ഏപ്രിലിലെ കണക്കുകൾ ഇങ്ങനെ

ഏപ്രിലിലെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ 50 ശതമാനം കുറവാണ് വിൽപ്പനയാണ് റിപ്പോർട്ട് ചെയ്തത്.

lock down fuel consumption
Author
New Delhi, First Published May 9, 2020, 9:10 PM IST

ദില്ലി: കൊറോണ വൈറസ് (COVID-19) വ്യാപനത്തെ ചെറുക്കുന്നതിന് രാജ്യവ്യാപകമായി ലോക്ക്ഡൗണും യാത്രാ നിയന്ത്രണവും ഏർപ്പെടുത്തിയത് മൂലം ഇന്ത്യയുടെ ഇന്ധന ആവശ്യം ഏപ്രിലിൽ 45.8 ശതമാനം കുറഞ്ഞു. മുൻ വർഷത്തെ കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഈ കുറവ്.

ഏപ്രിലിലെ എണ്ണ ആവശ്യകത (ഇന്ധന ഉപഭോഗം) ആകെ 9.93 ദശലക്ഷം ടൺ ആണ് - 2007 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 

മാർച്ച് 24 ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാരണം രാജ്യം സ്തംഭനാവസ്ഥയിലായപ്പോൾ ഇന്ധന റീട്ടെയിലർമാർക്ക് ഏപ്രിലിലെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ 50 ശതമാനം കുറവ് വിൽപ്പനയാണ് റിപ്പോർട്ട് ചെയ്തത്.

Read also: അംബാനിയുടെ റിലയൻസ് ജിയോയെ ലക്ഷ്യമിട്ട് രണ്ട് കമ്പനികൾ; ഈ മാസം തന്നെ കരാർ പൂർത്തിയായേക്കുമെന്ന് റിപ്പോർട്ടുകൾ

എയർ, റെയിൽ, മെട്രോ, റോഡ് മാർഗം ജനങ്ങളുടെ അന്തർസംസ്ഥാന യാത്ര എന്നിവ ഇപ്പോഴും നിരോധിച്ചിട്ടുണ്ടെങ്കിലും അപകടസാധ്യത കുറഞ്ഞ പ്രദേശങ്ങളിൽ ചില ഇളവുകൾ നൽകി സർക്കാർ മെയ് 17 വരെ ലോക്ക്ഡൗൺ നീട്ടിയിരിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios