Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗണ്‍: ബാങ്കുകളില്‍ നിന്ന് തപാല്‍ വകുപ്പ് വഴി പോസ്റ്റുമാന്‍മാര്‍ വീടുകളിലെത്തിച്ചത് 344 കോടി രൂപ

തപാല്‍ വകുപ്പുവഴിയുള്ള ഇടപാടില്‍ കേരളത്തിന് ഏഴാം സ്ഥാനമാണ്. കേരളത്തില്‍ തിരുവനന്തപുരത്താണ് ഏറ്റവുമധികം തുവ തപാല്‍ വകുപ്പ് വീടുകളിലെത്തിച്ചത്...

lockdown the postmen have brought 344 crores to homes around India
Author
Thiruvananthapuram, First Published Apr 24, 2020, 11:55 AM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പുറത്തിറങ്ങാനാകാതെ കുടുങ്ങിയവര്‍ക്ക് കൈത്താങ്ങായി തപാല്‍ വകുപ്പ്. വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാകാതായതോടെ അവരുടെ ബാങ്കിലുള്ള പണം വീട്ടിലെത്തിക്കുന്ന പദ്ധതി താപല്‍ വകുപ്പ് ആരംഭിച്ചിരുന്നു. ഇതുവഴി രാജ്യവ്യാപകമായി ഏപ്രില്‍ എട്ടുമുതല്‍ 21 വരെ പോസ്റ്റുമാന്‍മാര്‍ 344 കോടിയിലേറെ രൂപയാണ് വീട്ടിലെത്തിച്ചത്.

തപാല്‍ വകുപ്പുവഴിയുള്ള ഇടപാടില്‍ കേരളത്തിന് ഏഴാം സ്ഥാനമാണ്. കേരളത്തില്‍ തിരുവനന്തപുരത്താണ് ഏറ്റവുമധികം തുവ തപാല്‍ വകുപ്പ് വീടുകളിലെത്തിച്ചത്. ഒന്നാം സ്ഥാനം ഉത്തര്‍പ്രദേശിനാണ്. ലോക്ഡൗണ്‍ ആയതോടെ ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കാന്‍ തപാല്‍ വകുപ്പിനെ പ്രേരിപ്പിച്ചത്. 

അക്കൗണ്ടുകള്‍ ആധാര്‍ വഴി ബന്ധിപ്പിച്ചിട്ടുള്ള 93 ബാങ്കുകളില്‍ നിന്നാണ് പണം എത്തിച്ചത്. പണം ആവശ്യമുള്ളവര്‍ തപാല്‍ ഓഫീസില്‍ അറിയിക്കുകയും പണം പിന്‍വലിക്കാനുള്ള സംവിധാനവുമായി പോസ്റ്റുമാന്‍ർ വീട്ടിലെത്തുകയും ചെയ്യും. ഇതിന് പ്രത്യേക സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നില്ല. 

Follow Us:
Download App:
  • android
  • ios