ശമ്പള വർധനയ്‌ക്കായി ആവർത്തിച്ചുള്ള പൈലറ്റുമാരുടെ സമരത്തിന് ശേഷം  മയപ്പെട്ട് കമ്പനി. പൈലറ്റുമാരുടെ പണിമുടക്ക് കാരണം 800-ലധികം വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നിരുന്നു 

ദില്ലി: ശമ്പള വർധനയ്‌ക്കായി ആവർത്തിച്ചുള്ള പൈലറ്റുമാരുടെ സമരത്തിന് ശേഷം ജർമ്മനിയിലെ ലുഫ്താൻസ എയർലൈൻസ് ഗ്രൂപ്പ് ശമ്പള വർദ്ധനവ് നല്കാൻ തീരുമാനമായി. കോക്ക്പിറ്റ് ജീവനക്കാരുടെ അടിസ്ഥാന പ്രതിമാസ ശമ്പളം രണ്ട് ഘട്ടങ്ങളിലായി 490 യൂറോ വർദ്ധിപ്പിക്കും

സെപ്റ്റംബർ 2-ന് പൈലറ്റുമാരുടെ പണിമുടക്ക് കാരണം ലുഫ്താൻസ 800-ലധികം വിമാനങ്ങൾ റദ്ദാക്കി. ഏകദേശം 1.3 ലക്ഷം യാത്രക്കാർ ഇതുമൂലം ബുദ്ധിമുട്ടിലായി. ദില്ലി എയർപോർട്ടിൽ നിന്നും ഫ്രാങ്ക്ഫർട്ടിലേക്കും മ്യൂണിക്കിലേക്കും പറക്കാനിരുന്ന വിമാനങ്ങൾ റദ്ദാക്കിയതോടെ 700 യാത്രക്കാർ ടെർമിനലിനുള്ളിൽ പ്രതിഷേധിച്ചു. 

Read Also: ഹോം ലോൺ എങ്ങനെ എളുപ്പത്തിൽ ലഭിക്കും? ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കൂ

സെപ്തംബർ 9 ന് രാത്രിയിൽ, യാത്രക്കാർ ദില്ലി വിമാനത്താവളത്തിൽ ശക്തമായി പ്രതിഷേധിച്ചു. അന്ന് വൈകുന്നേരത്തോടെ ടെർമിനലിലെ ഗതാഗതം പുനഃസ്ഥാപിക്കാൻ പോലീസിന് രംഗത്തിറങ്ങേണ്ടി വന്നു. ഭാഗ്യവശാൽ, സെപ്റ്റംബർ 7, 8 തീയതികളിൽ രണ്ടാം പണിമുടക്കിനുള്ള ആഹ്വാനം പൈലറ്റുമാർ ഉപേക്ഷിച്ചു.

5.5 ശതമാനം ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട്, ലുഫ്താൻസ പൈലറ്റുമാർ ഒരു ദിവസത്തെ പണിമുടക്ക് നടത്തുമെന്ന് പൈലറ്റുമാരുടെ യൂണിയൻ വെറൈനിഗംഗ് കോക്ക്പിറ്റ് (വിസി) നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

ശമ്പള വർദ്ധനയ്ക്കുള്ള ആവശ്യങ്ങൾ മാനേജ്‌മെന്റ് നിരസിച്ചതിനെ തുടർന്നാണ് ലുഫ്താൻസയിലെ പൈലറ്റുമാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ സമരം നടത്തരത്തിയത്. തർക്കം പരിഹരിച്ചതിന് ശേഷം ലുഫ്താൻസയും പൈലറ്റ്സ് യൂണിയനും തമ്മിൽ കരാറിലെത്തി. 

സമരത്തെ തുടർന്ന് സർവീസ് നടത്തുന്ന 800 ഓളം വിമാനങ്ങൾ റദ്ദാക്കുമെന്ന് ലുഫ്താൻസ പറഞ്ഞു. ഇത് അവധിക്ക് ശേഷം മടങ്ങുന്ന നിരവധി യാത്രക്കാരെ ബാധിക്കും. അതേസമയം, എയർലൈനിന്റെ ബജറ്റ് കാരിയറായ യൂറോവിംഗ്‌സിന്റെ സർവീസ് മുടങ്ങിയില്ല. 

Read Also: വിളച്ചിലെടുത്താൽ പണി പോകും; രണ്ടു വള്ളത്തിൽ കാലിടേണ്ട എന്ന് ഇൻഫോസിസ്

പൈലറ്റുമാർ പണി മുടക്കിയതോടെ എയർലൈനിന് ഉണ്ടായ പ്രത്യാഘാതങ്ങൾ വലുതായിരുന്നു. ഇതാണ് പെട്ടന്നുള്ള ഒത്തു തീർപ്പിലേക്ക് കമ്പനിയെ നയിച്ചത്.