Asianet News MalayalamAsianet News Malayalam

ഇനി നേരിട്ട് ജര്‍മനിയിലേക്ക് പറക്കാം: ലക്ഷ്യം കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളെന്ന് വിമാനക്കമ്പനി

നിലവില്‍ ജര്‍മന്‍ നഗരമായ ഫ്രാങ്ക്ഫൂട്ടിലേക്ക് ബാംഗ്ലൂരില്‍ നിന്ന് ലുഫ്താന്‍സ പ്രതിദിന സര്‍വീസ് നടത്തുന്നുണ്ട്. 

Lufthansa begins direct flight to Munich Germany
Author
Bangalore, First Published Aug 11, 2019, 10:55 PM IST

ബാംഗ്ലൂര്‍: കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവടങ്ങളിലെ യാത്രികരെ ലക്ഷ്യമിട്ട് ബാംഗ്ലൂരില്‍ നിന്ന് പുതിയ വിമാനസര്‍വീസുമായി ലുഫ്താന്‍സ എത്തുന്നു. മലയാളികള്‍ ഏറെയുളള തെക്കുപടിഞ്ഞാറന്‍ ജര്‍മന്‍ നഗരമായ മ്യൂണിക്കിലേക്കാണ് ലുഫ്താന്‍സ പുതിയ സര്‍വീസ് പ്രഖ്യാപിച്ചത്. 

നിലവില്‍ ജര്‍മന്‍ നഗരമായ ഫ്രാങ്ക്ഫൂട്ടിലേക്ക് ബാംഗ്ലൂരില്‍ നിന്ന് ലുഫ്താന്‍സ പ്രതിദിന സര്‍വീസ് നടത്തുന്നുണ്ട്. ആഴ്ചയില്‍ അഞ്ച് ദിവസമാകും മ്യൂണിക്കിലേക്കുളള സര്‍വീസ്. 2020 മാര്‍ച്ച് 31 മുതല്‍ സര്‍വീസ് ആരംഭിക്കും. 

എ 350 -900 വിമാനമായിരിക്കും സര്‍വീസിനായി ഉപയോഗിക്കുക. ബിസിനസ് ക്ലാസില്‍ 48 സീറ്റും പ്രീമിയം ഇക്കണോമി ക്ലാസില്‍ 21 സീറ്റും ഇക്കണോമി ക്ലാസില്‍ 224 സീറ്റുമാകും വിമാനത്തിനുണ്ടാകുക. 

Follow Us:
Download App:
  • android
  • ios