ടി.വി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങിയ ഹോം അപ്ലയൻസസ്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ 50% വിലക്കിഴിവിൽ നേടാനുള്ള അവസരമാണുള്ളത്

തിരുവനന്തപുരം: ആകർഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളുമായി ഷോപ്പിങ്ങ് മാമാങ്കത്തിന് ഇന്ന് ലുലുവിൽ തുടക്കമായി. ‘ഫ്ലാറ്റ് 50’ സെയിൽ ഇന്ന് രാവിലെ തുടങ്ങി ഞാറായറാഴ്ച രാത്രി വരെ നീളും. ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിൽ നിന്ന് ഫ്ലാറ്റ് 50 സെയിലിലൂടെ വലിയ വിലക്കഴിവിൽ സാധനങ്ങൾ വാങ്ങാം. ലുലു ഹൈപ്പർമാർക്കറ്റുകളിലെ എൻഡ് ഓഫ് സീസൺ സെയിൽസ് വില്പനയും നിലവിൽ നടക്കുന്നുണ്ട്. എൻഡ് ഓഫ് സീസൺ സെയിൽ ജൂലൈ 20 വരെ നടക്കും.

ഇന്റർനാഷണൽ ബ്രാൻഡുകൾ, ലുലു ബ്രാൻഡുകൾ എന്നിവയടക്കം അഞ്ഞൂറിലധികം ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ ഈ ഓഫറിലൂടെ ലഭിക്കും. ലുലു ഓൺലൈൻ ഇന്ത്യ ഷോപ്പിം​ഗ് ആപ് ഉപയോഗിച്ചും, www.luluhypermarket.in എന്ന വെബ്സൈറ്റ് സന്ദർശിച്ചും ഷോപ്പിങ് നടത്താം. ഫ്ലാറ്റ് 50 സെയിലിൽ, നിത്യോപയോഗ സാധനങ്ങൾ മുതൽ റീസെയിൽ പ്രൊഡക്ടുകൾ ഉൾപ്പെടെ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് 50 ശതമാനം ഓഫറോടെ സ്വന്തമാക്കാം. ഓഫർ ദിവസങ്ങളിൽ ലുലു ഫുഡ് കോർട്ടിലെ എല്ലാ ഷോപ്പുകളും, എന്റർടെയിൻമെന്റ് സെന്ററായ ലുലു ഫണ്‍ട്യൂറയും രാത്രി രണ്ട് വരെ പ്രവർത്തിക്കും. 

ലുലു മാളുകളിലെ വിവിധ ഷോപ്പുകൾ ഓഫർ വില്പനയുടെ ഭാഗമാകുന്നുണ്ട്. ലുലു കണക്ടിൽ ഫ്ലാറ്റ് 50 സെയിലിന്റെ ഭാഗമായി ഇലക്ട്രോണിക്സ്-ഹോം അപ്ലയൻസസിന്റെ വലിയ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ടി.വി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങിയ ഹോം അപ്ലയൻസസ്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ 50% വിലക്കിഴിവിൽ നേടാനുള്ള വലിയ അവസരമാണുള്ളത്. ലുലു ഫാഷനിലും വലിയ വിലക്കിഴവിലാണ് വില്പന നടക്കാൻ പോകുന്നത്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലായി നാല് ഷോപ്പിങ് മാളുകളാണ് ലുലു ഇന്റർനാഷണലിനുള്ളത്.