Asianet News MalayalamAsianet News Malayalam

ബാങ്ക് വായ്പ അടച്ചുതീർത്ത് മുൻ കാമുകിക്ക് സർപ്രൈസ്: യുവാവിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ

ഇംഗ്ലണ്ടിലെ ന്യൂപോർട്ട് സ്വദേശിയായ ഷോൺ നൈലാന്റ് തന്റെ മുൻ കാമുകി കാറ്റ് കീനന്  പിറന്നാൾ ദിനത്തിൽ ഒരുക്കിയ  സർപ്രൈസ് സമ്മാനത്തിന്റെ വീഡിയോ 70 ലക്ഷത്തിലധികം പേരാണ് കണ്ടത്

Man paid off mortgage of ex lover surprises her on birthday
Author
Thiruvananthapuram, First Published Oct 20, 2021, 6:34 PM IST

"ഇന്ന് നിന്റെ പിറന്നാളാണ്. എനിക്കറിയാം ഇനി നമ്മൾ ഒരുമിച്ചല്ലെന്ന്, എന്നാൽ നിന്നെക്കുറിച്ച് എന്നും എനിക്ക് അഭിമാനമാണ്. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല അമ്മയാണ് നീ. ഈ വീട് ഇനി നിനക്ക് സ്വന്തമാണ്. നിന്റെ ലോൺ അടച്ചു തീർത്തു." വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിലെ സംഭാഷണമാണിത്. 

ഇംഗ്ലണ്ടിലെ ന്യൂപോർട്ട് സ്വദേശിയായ ഷോൺ നൈലാന്റ് തന്റെ മുൻ കാമുകി കാറ്റ് കീനന്  പിറന്നാൾ ദിനത്തിൽ ഒരുക്കിയ  സർപ്രൈസ് സമ്മാനത്തിന്റെ വീഡിയോ 70 ലക്ഷത്തിലധികം പേരാണ് കണ്ടത്.

കാറ്റ് കീനന്റെ ഗാർഹിക വായ്പയാണ് ഷോൺ തിരിച്ചടച്ചത്. ഇതോടെ യുവതിക്ക് ഇനി ബാങ്ക് ലോണിന്റെ ബാധ്യത ഇല്ലാതെ ജീവിക്കാനാവും. ഷോൺ തനിക്ക് നൽകിയ ഈ സമ്മാനത്തെ നെഞ്ചോട് ചേർത്തു വയ്ക്കുകയാണ് കീനൻ. ഷോണിനെ കെട്ടിപിടിച്ചു കൊണ്ടാണ് കീനൻ തന്റെ സന്തോഷം പങ്കുവയ്ച്ചത്.

കീനനും ഷോണും മുഴുവൻ സമയ ടിക്ടോക് വീഡിയോ ക്രീയേറ്റർമാരാണ്. പരസ്യ വീഡിയോകൾ ചെയ്തു കൊണ്ടാണ് ഇവർ വരുമാനം കണ്ടെത്തുന്നത്. കീനനുള്ള  സർപ്രൈസ് സമ്മാനത്തിന്റെ വീഡിയോ ഷോൺ തന്റെ ടിക്ടോക് അക്കൗണ്ട് വഴി പുറത്തുവിട്ടു. ആ വീഡിയോ വൈറലായെന്ന് പറയേണ്ടതില്ലല്ലോ.

വേർപിരിഞ്ഞെങ്കിലും തങ്ങളുടെ ഏക മകനെ വളർത്തുന്നതിന് ഇരുവരും ഇപ്പോഴും ഒപ്പമുണ്ട്, സുഹൃത്തുക്കളായി. സമൂഹ മാധ്യമങ്ങളിൽ ഇരുവർക്കും നിറഞ്ഞ കയ്യടിയാണ് ഇപ്പോഴും കിട്ടുന്നത്.

Follow Us:
Download App:
  • android
  • ios