Asianet News MalayalamAsianet News Malayalam

ഇത് മാങ്കോ വാര്‍... ചൈനയുടെ വൻ പ്രഹരം, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇന്ത്യയെ പിന്നിലാക്കി മാമ്പഴ കയറ്റുമതി

എന്നാലുമെന്റെ ചൈനേ... എന്തൊരു കുതിപ്പാണിത്, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇന്ത്യയെ പിന്നിലാക്കി ചൈനീസ് മാമ്പഴ കയറ്റുമതി

 

 

Mango wars china grown Indian mango varieties eat into India exports
Author
First Published Aug 17, 2024, 6:53 PM IST | Last Updated Aug 17, 2024, 7:09 PM IST

ദില്ലി: ലോകത്തുതന്നെ മാമ്പഴ ഉൽപാദനത്തിൽ ഏറ്റവും മുന്നിലുള്ള രാജ്യമാണ് ഇന്ത്യ. ആഗോള ഉൽപ്പാദനത്തിന്റ 40 ശതമാനത്തോളം. മാമ്പഴങ്ങളുടെ  ഉൽപാദനത്തിൽ ഒന്നാമനെന്ന് പറയുമ്പോൾ തന്നെ അതിന്റെ സ്വാധീനം എത്രത്തോളമെന്ന് വ്യക്തമാകും. ഉൽപാദനം പോലെ പക്ഷെ, ആഗോള കയറ്റുമതിയിൽ ഇന്ത്യ അത്ര മുന്നിലല്ലെന്നതാണ് സ്ഥിതി. എന്നാൽ മാമ്പഴ ഉൽപ്പാദനം കാര്യമായി ഇല്ലാതിരുന്ന ചൈനയേക്കാൾ മുന്നിലായിരുന്നു താനും. 

പക്ഷെ അത് രണ്ട് വര്‍ഷം മുമ്പ് വരെ ആയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷവും അതിൽ മാറ്റമുണ്ടായി. ചൈന മാമ്പഴ കയറ്റുമതിയിൽ ആധിപത്യം സ്ഥാപിക്കുന്നു. കണക്കുകൾ പ്രകാരം തുടര്‍ച്ചയായ രണ്ട് വര്‍ഷവും മാമ്പഴ കയറ്റുമതിയിൽ ഇന്ത്യയെ പിന്നിലാക്കി മുന്നേറുകയാണ് ചൈനയെന്നാണ്  റിപ്പോര്‍ട്ട്.  ഉണക്കി സംസ്കരിച്ചും മൂല്യവര്‍ധിത ഉൽപ്പന്നങ്ങളാക്കിയുമാണ് ചൈനയുടെ കയറ്റുമതി. ഇതിൽ ഇന്ത്യയിലെ വിപണി മൂല്യമുള്ള ഇനങ്ങളും  ഉൾപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നു. 

ഇന്ത്യയും ചൈനയും തമ്മിൽ സൗഹൃദത്തിലായിരുന്ന 1950-കളിൽ മാമ്പഴ ഇനങ്ങളുടെ വിത്തുകൾ പ്രധാനമന്ത്രി ജവഹര്‍ലാൽ നെഹ്രു ചൈനക്ക് സമ്മാനിച്ചിരുന്നു. അന്നത്തെ കാലത്ത് ഒട്ടും സാധാരണമായ ഉൽപാദന മേഖല ആയിരുന്നില്ല ചൈനലയിലെ മാമ്പഴ വിപണി എന്ന് ചുരുക്കം. അന്ന് നൽകിയ വിത്തിനങ്ങളായ ദസേരി, അൽഫോൻസ, ലംഗ്ര, ചൗസ എന്നീ ഇനങ്ങളിൽ ചിലത് ചൈന ഇന്ന് കയറ്റുമതി ചെയ്യുന്നവയിൽ ഉൾപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യൻ വിപണിയിലേക്ക് അടക്കം ഈ ചൈനീസ് മാമ്പഴങ്ങൾ എത്തുന്നുവെന്നതാണ് രസകരമായ വസ്തുത. ഇക്കാര്യം കയറ്റുമതിക്കാരും ശരിവയ്ക്കുന്നു. 

വലിയ ഉൽപാദനം നടക്കുന്ന രാജ്യമാണ് ഇന്ത്യയെങ്കിലും പെറു, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളാണ് മാമ്പഴ കയറ്റുമതിയിൽ മുന്നിൽ. എന്നാൽ ചൈനീസ് എംബസി കണക്ക് പ്രകാരം,  500 കോടി രൂപയുടെ മാമ്പഴ കയറ്റുമതിയാണ് നടക്കുന്നത്. ഇന്ത്യയിൽ നിന്ന് ആകെ 470 കോടിയുടെ കയറ്റുമതിയാണ് നടന്നത്. 2022ൽ ഇന്ത്യ 385 കോടിയുടെ കയറ്റുമതി നടത്തിയപ്പോൾ, ചൈന 519 കോടിയുടെ മാമ്പഴം കയറ്റുമതി ചെയ്തു. എന്നാൽ 2024 വര്‍ഷത്തിൽ ഇന്ത്യ വലിയ മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷ നൽകുന്നതാണ് ജനുവരി മുതൽ മെയ് വരെയുള്ള കണക്കുകൾ.  ഈ കാലയളവിൽ തന്നെ 416 കോടിയുടെ കയറ്റുമതി ഇന്ത്യ നടത്തി കഴിഞ്ഞു. ജൂൺ, ജൂലൈ മാസത്തെ കണക്കുകൾ വരാനുണ്ട്. അതായത് 2022ലെ ആകെ കയറ്റുമതിയേക്കാൾ കൂടുതലാണിത്. ഇന്ത്യയിൽ മാമ്പഴ കൃഷിക്ക് നിരോധിത രാസ വസ്തുക്കളും കീടനാശിനികളും ഉപയോഗിക്കുന്നത് കയറ്റുമതിയെ മോശമായി ബാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

6,966 ഹെക്ടറിൽ മാമ്പഴ കൃഷി; പ്രതിവർഷം 89,500 ടണ്‍ ഉൽപ്പാദനം, വൻ വിളവ് കൊയ്ത് സൗദി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios