Asianet News MalayalamAsianet News Malayalam

50,000, 25,000, 10,000 രൂപ വരെ സമ്മാനങ്ങൾ നിരവധി, നിങ്ങൾക്കും ക്രിസ്മസ് ആഘോഷമാക്കാം, മെറി മെട്രോ റെഡി

മെഗാ കരോൾ ഗാന മത്സരം 18ന്,  ക്രിസ്മസ് ആഘോഷമാക്കാൻ നിരവധി മത്സരങ്ങൾ, മെട്രോ യാത്രയിലൂടെ നേടാം കൈനിറയെ ക്രിസ്മസ് ഗിഫ്റ്റുകൾ

Many competitions to celebrate Christmas Handfuls of Christmas gifts can be won with a metro ride ppp
Author
First Published Dec 16, 2023, 4:45 PM IST

കൊച്ചി: കരോൾ ഗാനങ്ങൾ ആലപിച്ചും നക്ഷത്രങ്ങൾ കൊണ്ട് അലങ്കരിച്ചും ക്രിസ്മസ് നാളുകളെ കൊച്ചി നഗരം വരവേറ്റ് കഴിഞ്ഞു. ഈ ആഘോഷകാലത്ത് യാത്രക്കാർക്ക് കൈനിറയെ സമ്മാനങ്ങൾ നേടാൻ അവസുരമൊരുക്കുകയാണ് കൊച്ചി മെട്രോയും. മെറി മെട്രോ 2023 എന്ന പേരിൽ കൊച്ചി മെട്രോയും ടിവിഎസ് ഐ ക്യൂബ് ഇലക്ട്രിക്കും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരാഴ്ച്ച നീണ്ട ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. ഡിസംബർ 18 മുതൽ 25 വരെയാണ് ആഘോഷപരിപാടികൾ. മെഗാ കരോൾ ഗാന മത്സരം, പുൽക്കൂട് നിർമ്മാണ മത്സരം, ക്രിസ്മ്സ് ട്രീ അലങ്കാര മത്സരം എന്നീ മത്സരങ്ങളാണ് വിവിധ മെട്രോ സ്റ്റേഷനുകളിൽ നടക്കുക. 

18ന് വൈകിട്ട് 5 മുതൽ നടക്കുന്ന മെഗാ കരോൾ ഗാന മത്സരമാണ് പ്രധാന ഹൈലൈറ്റ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഘങ്ങൾ മത്സരത്തിൽ പങ്കെടുക്കും. എറണാകുളം ജോസ് ജംഗ്ഷനിലുള്ള കൊച്ചി മെട്രോയുടെ ഓപ്പൺ എയർ തിയറ്ററിലാണ് മത്സരം.  രജിസ്റ്റർ ചെയ്യുന്ന ആദ്യ 20 ടീമുകൾക്കാണ് അവസരം. കരോൾ ഗാന മത്സരത്തിലെ ജേതാവിന് ഡോണറ്റ് ഫാക്റ്ററി നൽകുന്ന 50,000 രൂപയാണ് സമ്മാനം. രണ്ടാം സ്ഥാനത്ത് എത്തുന്ന സംഘത്തിന് കീർത്തി നിർമ്മൽ നൽകുന്ന 25,000 രൂപ ക്യാഷ് പ്രൈസും മൂന്നാം സ്ഥാനക്കാർക്ക് എഥർ ഓട്ടോസ്റ്റാർക്ക് എനർജി നൽകുന്ന 10,000 രൂപ ക്യാഷ്പ്രൈസും ലഭിക്കും. ഗ്രീറ്റ്സ് പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന  ബാൻഡ് മേളവും മത്സരത്തിന് മുന്നോടിയായി അരങ്ങേറും.

ഡിസംബർ 20ന്  വിവിധ മെട്രോ സ്റ്റേഷനുകളിൽ പുൽക്കൂട് നിർമ്മാണ മത്സരവും ക്രിസ്മസ് ട്രീ അലങ്കാര മത്സരവും നടക്കും. 5000,3000,2000 രൂപ വീതമുള്ള ക്യാഷ് പ്രൈസുകളാണ് ഇരു മത്സരങ്ങളിലെയും ആദ്യ മൂന്ന് വിജയികൾക്ക് ലഭിക്കുക. ഡിസംബർ 18 മുതൽ ക്രിസ്മസ് ദിനം വരെ കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് മെട്രോ സാന്റയെ കണ്ടുമുട്ടുവാനും ക്രിസ്മസ് സമ്മാനം നേടാനും അവസരമുണ്ട്. മത്സരങ്ങളുടെ രജിസ്ട്രേഷൻ സൗജന്യമായിരിക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി  +91 484-2846777, +91 98479 76380 എന്നീ നമ്പറുകളിൽ വിളിക്കാം. കൊച്ചി മെട്രോയുടെ വെബ്സൈറ്റ് , ഫേസ്ബുക് , ഇൻസ്റ്റാഗ്രാം പേജിലും മത്സരത്തിന്റെ വിശദാംശങ്ങൾ ലഭ്യമാണ്.

Follow Us:
Download App:
  • android
  • ios