Asianet News MalayalamAsianet News Malayalam

ആള്‍ട്ടോയും ഡിസയറും വാങ്ങാന്‍ ആള് കുറയുന്നു, മാരുതി സുസുക്കിയെ വിറപ്പിച്ച് വില്‍പ്പന ഇടിവ്

സ്വിഫ്റ്റ്, ഡിസയര്‍, ബലേനോ, ഇഗ്നിസ്, സെലേറിയോ തുടങ്ങിയവ കോംപാക്ട് വിഭാഗത്തിലെ വില്‍പ്പന 22.7 ശതമാനം ഇടിവ് നേരിട്ട് 57, 512 യൂണിറ്റായി.

maruti suzuki sale decline
Author
New Delhi, First Published Aug 2, 2019, 10:54 AM IST

ദില്ലി: രാജ്യത്തെ വാഹന വിപണിയില്‍ തുടരുന്ന മാന്ദ്യം ഏറ്റവും വലിയ വാഹന നിര്‍മാതാക്കളെയും പ്രതിസന്ധിയിലാക്കി. ജൂലൈ മാസം യാത്ര വാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പനയില്‍ മാരുതിക്കുണ്ടായത് 36.2 ശതമാനത്തിന്‍റെ ഇടിവാണ്. 

സ്വിഫ്റ്റ്, ഡിസയര്‍, ബലേനോ, ഇഗ്നിസ്, സെലേറിയോ തുടങ്ങിയവ കോംപാക്ട് വിഭാഗത്തിലെ വില്‍പ്പന 22.7 ശതമാനം ഇടിവ് നേരിട്ട് 57, 512 യൂണിറ്റായി. മാരുതിയുടെ ചെറുകാറുകളായ ആള്‍ട്ടോ, പഴയ മോഡല്‍ വാഗണ്‍ ആര്‍ എന്നിവയുടെ വില്‍പ്പനയില്‍ 69.3 ശതമാനത്തിന്‍റെ ഇടിവ് നേരിട്ടു. 11,577 യൂണിറ്റുകള്‍ മാത്രമാണ് കഴിഞ്ഞമാസം വിറ്റഴിച്ചത്. 

എന്നാല്‍, ഇടത്തരം സെഡാന്‍ വിഭാഗത്തില്‍ മാത്രമാണ് വില്‍പ്പന പുരോഗതിയുണ്ടായത്. ഈ വിഭാഗത്തില്‍പ്പെടുന്ന സിയാസിന്‍റെ വില്‍പ്പന 2,397 യൂണിറ്റായി ഉയര്‍ന്നു. മുന്‍ വര്‍ഷം ജൂണ്‍ മാസത്തില്‍ 48 സിയാസുകള്‍ മാത്രമാണ് രാജ്യത്ത് വിറ്റിരുന്നത്. 

Follow Us:
Download App:
  • android
  • ios