തിരുവനന്തപുരം: മിൽമ പാലിന്റെ വില കൂടിയേക്കും. ഉല്‍പാദനച്ചെലവ് കൂടിയതിനാല്‍ പാലിന്‍റെ വില കൂട്ടണമെന്നാണ് മിൽമയുടെ ആവശ്യം. നിരക്ക് വ‍ർധന പഠിക്കുന്ന സമിതിയുടെ റിപ്പോർട്ട് ഒരാഴ്ചക്കകം ലഭിക്കും.

മിൽമ ഫെഡറേഷനാണ് ഇക്കാര്യം ആവശ്യപ്പെട്ട് മുന്നോട്ട് വന്നിരിക്കുന്നത്. ക്ഷീര കർഷകർക്ക് ലാഭം കിട്ടണമെങ്കിൽ വില വർധിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നാണ് മിൽമയുടെ വിശദീകരണം. ഓണത്തിന് സംസ്ഥാനത്ത് പാല്‍ ലഭ്യത കൂട്ടാനുളള നടപടികള്‍ പൂര്‍ത്തിയാക്കിയതായി മില്‍മ അറിയിച്ചു.