Asianet News MalayalamAsianet News Malayalam

കൈവിടാതെ ചേർത്തുപിടിക്കുന്ന ഒരുപിടി പദ്ധതികൾ, മികവിന്റെ മാതൃക ! പുരസ്കാര നേട്ടം കേരളാ പൊലീസ് സഹകരണ സംഘത്തിന്

കേരളാ പൊലീസ് ഹൌസിങ് സഹകരണ സംഘത്തിന് ദേശീയ തലത്തിൽ പുരസ്കാര നേട്ടം.

model of excellence Kerala Police Co-operative Society won the award ppp
Author
First Published Oct 13, 2023, 4:22 PM IST

തിരുവനന്തപുരം: കേരളാ പൊലീസ് ഹൌസിങ് സഹകരണ സംഘത്തിന് ദേശീയ തലത്തിൽ പുരസ്കാര നേട്ടം. സഹകാരികളുടെ റിസ്ക് മാനേജ്മെന്റ് രംഗത്തെ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന സംഘത്തിനുള്ള ഈ വർഷത്തെ പുരസ്കാരമാണ് കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിന് ലഭിച്ചത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ മാഗസിൻ ഉൾപ്പെടെ പ്രസിദ്ധീകരിക്കുന്ന സ്ഥാപനമായ ബാങ്കിങ് ഫ്രണ്ടേഴ്സിന്റെ 2023 ലെ സഹകരണ പ്രസ്ഥാനങ്ങൾക്ക് ദേശീയ തലത്തിൽ ഏർപ്പെടുത്തിയ പുരസ്കാരമാണിത്.

ഗോവയിൽ വച്ച് നടന്ന രണ്ട് ദിവസത്തെ ദേശീയ  സഹകരണ ബാങ്കിംഗ് കോൺഫറൻസിൽ വച്ച് ഗോവ സഹകരണ വകുപ്പ് മന്ത്രി സുഭാഷ് ഷിരോദ്കറിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിൽ നിന്ന് വായ്പ എടുത്ത അംഗം തിരിച്ചടവ് പൂർത്തിയാകുന്നതിന് മുമ്പ് മരണപ്പെട്ടാൽ വായ്പാ ബാക്കി പൂർണ്ണമായും സംഘം ഏറ്റെടുക്കുന്ന പദ്ധതി, സംഘാംഗങ്ങളുടേയും കുടുംബാംഗങ്ങളുടേയും ആരോഗ്യ സുരക്ഷയ്ക്ക് പ്രതിവർഷം മൂന്ന് ലക്ഷം രൂപ വരെ നൽകുന്ന കെയർ പ്ലസ് പദ്ധതി, സംഘാംഗമായിരിക്കെ മരണപ്പെട്ടാൽ 10 ലക്ഷം രൂപ വരെ ആശ്രിതർക്ക് നൽകുന്ന CPAS പദ്ധതി, അപകട മരണം സംഭവിച്ചാൽ ആശ്രിതർക്ക് 20 ലക്ഷം രൂപ നൽകാൻ കഴിയുന്ന തരത്തിൽ സംഘം തന്നെ പ്രീമിയം അടച്ച് മുഴുവൻ അംഗങ്ങളേയും ഇൻഷ്വർ ചെയ്തിട്ടുള്ള പദ്ധതി ഉൾപ്പെടെ സഹകരണസംഘം നടപ്പിലാക്കിയ മാതൃകാപരമായ പദ്ധതികളാണ് ഈ പുരസ്കാരത്തിന് അർഹമാക്കിയത്. 

Read more:  ഹാക്കർമാരുടെ ലക്ഷ്യം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് അക്കൌണ്ടുകൾ; ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക!

സംഘം പ്രവർത്തനങ്ങളിൽ ഒപ്പം സഞ്ചരിക്കുന്ന മുഴുവൻ സഹകാരികളുടേയും പിന്തുണയും സഹകരണവും തുടർന്നും ഉണ്ടാകണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് കേരള പൊലീസിലെ മുഴുവൻ ഉദ്യോഗസ്ഥർക്കുമായി ഈ പുരസ്കാരം കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം സമർപ്പിക്കുന്നുവെന്നും സഹകരണസംഘം  ഭരണ സമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Follow Us:
Download App:
  • android
  • ios