2019ല്‍ അധികാരത്തില്‍ തുടര്‍ന്നിട്ടും സാമ്പത്തിക രംഗം കരകയറിയില്ല. വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയിട്ടും സാമ്പത്തിക രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം മറ്റ് കാര്യങ്ങളിലാണ് മോദിയും സര്‍ക്കാറും ശ്രദ്ധ കേന്ദ്രീകരിച്ചത്. 

ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അന്താരാഷ്ട്ര ബിസിനസ് മാധ്യമമായ നിക്കി ഏഷ്യന്‍ റിവ്യൂ. രണ്ട് തെരഞ്ഞെടുപ്പുകളില്‍ കൂറ്റന്‍ ജയത്തോടെ അധികാരത്തിലേറിയ നരേന്ദ്ര മോദിയുടെ നയങ്ങള്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ തകര്‍ത്തെന്ന് നിക്കി ഏഷ്യന്‍ റിവ്യൂ കുറ്റപ്പെടുത്തി. 2014,2019 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ സാമ്പത്തിക രംഗത്തെ മെച്ചപ്പെടുത്തിയില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി. ഗുജറാത്തിലെ വികസന നയങ്ങള്‍ രാജ്യമാകെ നടപ്പാക്കുമെന്നായിരുന്നു നരേന്ദ്ര മോദിയുടെ വാഗ്ദാനം.

എന്നാല്‍, ആദ്യ കാലയളവില്‍ സാമ്പത്തിക രംഗത്ത് മോദി പരാജയമായി. കറന്‍സിയെ കേന്ദ്രീകരിച്ച ഇന്ത്യന്‍ വിപണിയെ നോട്ട് നിരോധനമടക്കമുള്ള തീരുമാനങ്ങള്‍ തളര്‍ത്തി. 2019ല്‍ അധികാരത്തില്‍ തുടര്‍ന്നിട്ടും സാമ്പത്തിക രംഗം കരകയറിയില്ല. വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയിട്ടും സാമ്പത്തിക രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം മറ്റ് കാര്യങ്ങളിലാണ് മോദിയും സര്‍ക്കാറും ശ്രദ്ധ കേന്ദ്രീകരിച്ചത്. വലിയ ചരക്കുകള്‍ തൊട്ട് ചെറിയ നിത്യോപയോഗ സാധനങ്ങളുടെ വരെ ആവശ്യകത കുറഞ്ഞതായും നിക്ഷേപകര്‍ സാമ്പിത്തിക ബുദ്ധിമുട്ട് നേരിടുന്നതായും അവര്‍ ആരോപിച്ചു. നരേന്ദ്ര മോദിയുടെ രാഷ്ട്രീയ നയങ്ങളെയും നിക്കി ഏഷ്യന്‍ റിവ്യൂ രൂക്ഷമായി വിമര്‍ശിച്ചു.