മംഗൾസൂത്ര ഡിസൈനിന്റെ ഫോട്ടോഷൂട്ടിനെതിരെ വ്യാപകമായി വിമർശനം ഉയർന്നതിന് പിന്നാലെയാണ് മന്ത്രിയും രംഗത്ത് വന്നിരിക്കുന്നത്

ദില്ലി: സെലിബ്രിറ്റി ഡിസൈനർ സബ്യസാചി മുഖർജിയുടെ മംഗൾസൂത്ര കളക്ഷന്റെ പരസ്യം വിവാദത്തിൽ. പരസ്യത്തിൽ മോഡലുകൾ അർധ നഗ്നരായി പ്രത്യക്ഷപ്പെട്ടതാണ് വിവാദത്തിന് കാരണം. വിവാദ പരസ്യം പിൻവലിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര മുന്നറിയിപ്പ് നൽകി. 24 മണിക്കൂറിനകം പരസ്യം പിൻവലിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്.

Scroll to load tweet…

പരസ്യം എതിർക്കപ്പെടേണ്ടതും വേദനിപ്പിക്കുന്നതുമാണെന്ന് മിശ്ര ട്വീറ്റ് ചെയ്തു. മംഗൾസൂത്ര ഡിസൈനിന്റെ ഫോട്ടോഷൂട്ടിനെതിരെ വ്യാപകമായി വിമർശനം ഉയർന്നതിന് പിന്നാലെയാണ് മന്ത്രിയും രംഗത്ത് വന്നിരിക്കുന്നത്. ഇന്റിമേറ്റ് പൊസിഷനുകളിൽ നിന്നുള്ള മോഡലുകളുടെ ഫോട്ടോ പോസിങ് ആണ് കടുത്ത വിമർശനം ഉയരാൻ കാരണം.

Scroll to load tweet…

ബിജെപിയുടെ നിയമകാര്യ ഉപദേഷ്ടാന് സബ്യസാചി മുഖർജിക്കെതിരെ നോട്ടീസ് നൽകിയിരുന്നു. കറുത്ത ബ്രാ ധരിച്ചാണ് ഒരു ഫോട്ടോയിൽ വനിതാ മോഡൽ പ്രത്യക്ഷപ്പെടുന്നത്. അവർ പുരുഷ മോഡലിനോട് ചേർന്ന് നിന്നെടുത്ത ഫോട്ടോയാണ് വിവാദത്തിന് കാരണമായ പ്രധാന ഫോട്ടോ. ഇത് ഹൈന്ദവ സമൂഹത്തെയും ഹിന്ദു വിവാഹങ്ങളെയും അപകീർത്തിപ്പെടുത്തുന്നതാണെന്നാണ് വിമർശനം. ഈ ലക്ഷ്വറി മംഗൾ സൂത്ര നിർമ്മിച്ചത് ബ്ലാക് ഒണിക്സും പേളും 18 കാരറ്റ് സ്വർണവും ചേർത്താണ്. 165000 രൂപയാണ് മംഗൾസൂത്രയുടെ വില. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…