ആഗോളമാന്ദ്യവും പരിശ നിരക്ക് കുറയ്ക്കാൻ വഴിയൊരുക്കിയേക്കും. ഫെബ്രുവരിയിലെ യോഗത്തിൽ ആർബിഐ പലിശനിരക്കിൽ കാൽശതമാനത്തിന്‍റെ കുറവ് വരുത്തിയിരുന്നു. 

മുംബൈ: നാളെ മുതല്‍ ആരംഭിക്കുന്ന റിസര്‍വ് ബാങ്കിന്‍റെ പണനയ അവലോകന യോഗത്തില്‍ റിപ്പോ നിരക്കില്‍ കാൽ ശതമാനം കുറവ് വരുത്താന്‍ സാധ്യത. ഏപ്രിൽ രണ്ട് മുതൽ നാല് വരെയാണ് പണനയ അവലോകന സമിതി ദ്വൈമാസ യോഗം ചേരാനിരിക്കുന്നത്. സാമ്പത്തിക വളർച്ചയിൽ തുടർ‍ച്ചായായി ഇടിവ് നേരിട്ടതും പണപ്പെരുപ്പം കേന്ദ്രബാങ്കിന്റെ പ്ര്യഖ്യാപിത ലക്ഷ്യമായ നാല് ശതമാനത്തിൽ താഴെയായി തുടരുന്നതും കാരണം പലിശനിരക്കിൽ ഇളവുണ്ടായേക്കുമെന്നാണ് പ്രതീക്ഷയെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ആഗോളമാന്ദ്യവും പരിശ നിരക്ക് കുറയ്ക്കാൻ വഴിയൊരുക്കിയേക്കും. ഫെബ്രുവരിയിലെ യോഗത്തിൽ ആർബിഐ പലിശനിരക്കിൽ കാൽശതമാനത്തിന്‍റെ കുറവ് വരുത്തിയിരുന്നു. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം ഫെബ്രുവരിയിൽ 2.6 ശതമാനമായി കൂടിയിരുന്നു. ജനുവരിയിൽ 1.97 ശതമാനമായിരുന്നു ഇത്.